July 29, 2026

അസ്തമയം സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.

0
By ന്യൂസ് വയനാട് ബ്യൂറോ
ശൈശവ വിവാഹം, പോക്‌സോ നിയമം  എന്നീ വിഷയങ്ങള്‍ പ്രമേയമാക്കി വനിതാ ശിശുവികസന വകുപ്പിന്റയും, ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ നിര്‍മ്മിക്കുന്ന അസ്തമയം  ഹ്രസ്വചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും മീനങ്ങാടി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍  ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉഷാകുമാരി അദ്ധ്യക്ഷത വഹിച്ചു. ്, ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ ഓമന,. ബേബി ലത, കലാഭവന്‍ ബാബു വള്ളിത്തോട്, മുരളി വായാട്ട്,  റിനീഷ് കണ്ണൂര്‍,  അബ്ദ്ദുറഹിമാന്‍, രാംദാസ് കുന്നംകുളം. ജില്ലാ ശിശുസംരക്ഷണ ഓഫീസര്‍ കെ.കെ. പ്രജിത്ത്, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.എം. അസ്മിത എന്നിവര്‍ സംസാരിച്ചു. സൂര്യ സജിയാണ് തിരക്കഥയും സംവിധാവനും നിര്‍വ്വഹിച്ചിരിക്കുന്നത്.   പൗലോസ് ജോണ്‍സനാണ് സംഗീതം.  ഛായാഗ്രഹണം  മനു ബെന്നി, എഡിറ്റിംഗ് എ.കെ.വി പീലിക്കോടന്‍ എന്നിവരാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *