May 9, 2026

കല്‍പ്പറ്റ ശ്രീ മണിയങ്കോട്ടപ്പന്‍ ക്ഷേത്രോത്സവം നാളെ മുതല്‍ 25 വരെ നടക്കും

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ശ്രീ മണിയങ്കോട്ടപ്പന്‍ ക്ഷേത്രോത്സവം നാളെ മുതല്‍ 25 വരെ നടക്കും. പൂര്‍ണമായും ഹരിത നിയമാവലിയനുസരിച്ചായിരിക്കും ഉത്സവംനടക്കുക. ഇതിനായി പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. ക്ഷേത്രം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തിലാണ് ഉത്സവം. വിശേഷാല്‍ പൂജകള്‍, പ്രത്യേക വഴിപാടുകള്‍, മഹാഗണപതി ഹോമം, ഉത്സവബലി, ആറാട്ട്, പള്ളിവേട്ട, പ്രസാദ ഊട്ട്, താലപ്പൊലിഘോഷയാത്ര, കലാപരിപാടികള്‍ എന്നിവ നടക്കും. വാര്‍ത്താസമ്മേളനത്തില്‍ ബി.ആര്‍. കുഞ്ഞികൃഷ്ണന്‍നായര്‍, കെ.പി. ദാമോദരന്‍, പി. മണികണ്ഠന്‍ എന്നിവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *