September 6, 2026

കല്‍പ്പറ്റ എന്‍.എം.എസ് കോളജില്‍ 20, 21 തിയ്യതികളില്‍ ‘തുറക്കുന്ന വാതായനങ്ങള്‍’

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കല്‍പ്പറ്റ എന്‍.എം.എസ് കോളജില്‍ ശാസ്ത്രയാന്‍ പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും കോളജിനെ അടുത്തറിയാന്‍ 20, 21 തിയ്യതികളില്‍  'തുറക്കുന്ന വാതായനങ്ങള്‍' എന്ന പേരില്‍ പരിപാടി നടത്തുമെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയുടെ ഭാഗമായി എന്‍.സി.സി ഗാര്‍ഡ് ഓഫ് ഓണര്‍, അഡ്വഞ്ചര്‍ ഗെയിംസ്, പുസ്തക പ്രദര്‍ശനം, കോളജ് മാഗസിനുകളുടെ പ്രദര്‍ശനം, സംവാദം, എന്‍.എസ്.എസ് സേവന ചരിത്ര വഴികള്‍, ന്യൂസ്‌പേപ്പര്‍ പ്രദര്‍ശനം, ഫോട്ടോ പ്രദര്‍ശനം, സിനിമ പ്രദര്‍ശനം, ഡോക്യൂമെന്ററി പ്രദര്‍ശനം, തല്‍സമയ മത്സരങ്ങള്‍, ചരിത്ര മ്യൂസിയം, കാമ്പസ് റേഡിയ പരിചയം, ബജറ്റ് പരിചയം, ടെക്‌നോആപ്പ് സെന്റര്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ പരിശീലനം, പ്രൊജക്ട് ഹണ്ട്, ഓഹരി വിപണി തല്‍സമയ വീക്ഷണം, സംരംഭകത്വ വികസന കേന്ദ്രം, കരിയര്‍ കോര്‍ണര്‍, കലാപരിപാടികള്‍, കോളജ് പ്രവേശന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ എന്നിവ നടത്തും. പരിപാടി 21ന് രാവിലെ 10.30ന് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ ഡോ.കെ.എം ജോസ് അധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണന്‍ ഉമൈബ മൊയ്തീന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തും. മുനിസിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണന്‍ സനിത ജഗദീഷ്, വാര്‍ഡ് കൗണ്‍സിലര്‍ ജല്‍ത്രൂദ് ചാക്കോ, വി.എം റഷീദ്, എം അബ്ദുല്‍അസീസ്, അഡ്വ.നീലിക്കണ്ടി സാദിഖ്, ആന്റണി ജോസഫ് സംസാരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ അസി.പ്രൊഫ.വര്‍ഗ്ഗീസ് ആന്റണി, സൗമ്യമത്തായി, ഷീജ കെ.എസ് എന്നിവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *