April 20, 2024

ശ്രീ മണിയങ്കോട്ടപ്പന്‍ ക്ഷേത്രോത്സവം ഫെബ്രുവരി 19 മുതല്‍ 25 വരെ

0
കല്‍പ്പറ്റ: ശ്രീ മണിയങ്കോട്ടപ്പന്‍ ക്ഷേത്രോത്സവം ഫെബ്രുവരി 19 മുതല്‍ 25 വരെ തന്ത്രി ബ്രഹ്മശ്രീ അണ്ടലാടി പരമേശ്വരന്‍ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ അറിയിച്ചു. ഉത്സവത്തിന്റെ ഭാഗമായി വിശേഷാല്‍ പൂജകള്‍, പ്രത്യേക വഴിപാടുകള്‍, മഹാഗണപതി ഹോമം, ഉത്സവബലി, ആറാട്ട്, പള്ളിവേട്ട, പ്രസാദ് ഊട്ട്, താലപ്പൊലിഘോഷയാത്ര എന്നിവ നടക്കും. 19ന് വൈകിട്ട് 5.30 മുതല്‍ നടതുറക്കല്‍, ദീപാരാധന, പ്രസാദശുദ്ധി, വാസ്തുഹോമം, വാസ്തുബലി, രക്ഷോഘ്‌നഹോമം, അത്രകലശം എന്നിവ നടക്കും. 20ന് വൈകിട്ട് ആറിന് കലവറ നിറക്കല്‍ സ്വീകരണം നടത്തും. തുടര്‍ന്ന് ദീപസമര്‍പ്പണം, മുളയിടല്‍, കൂറയും പവിത്രവും കൊടുക്കല്‍, കൊടിപൂജ, കൊടിയേറ്റം എന്നിവ നടക്കും. കൊടിയേറ്റിന് ശേഷം വൈഗ സതീശന്‍ നടത്തുന്ന രംഗപൂജയും, രാത്രി ഒമ്പതിന് നന്തുണി കലാസംഘം വയനാട് അവതരിപ്പിക്കുന്ന കരോക്കോ ഗാനമേള, നാടന്‍പാട്ട്, നൃത്തനൃത്ത്യങ്ങള്‍ എന്നിവ നടക്കും. 21ന് വൈകിട്ട് അഞ്ചിന് ശേഷം സനല്‍മാരാര്‍, സൂരജ് കോവൂര്‍ എന്നിവര്‍ നടത്തുന്ന സോപാനസംഗീതം, തുടര്‍ന്ന് ദേവന്‍മുണ്ടേരിയും സംഘവും അവതരിപ്പിക്കുന്ന തായമ്പക, കലാമണ്ഡലം നന്ദകുമാറും സംഘവും അവതരിപ്പിക്കുന്ന ശീതങ്കന്‍ തുള്ളന്‍, ചിത്രാഞ്ജലി മണിയങ്കോട്, പരസ്പരം സ്വയം സഹായസംഘം, ശ്രീഹരി എസ് ടി സ്വാശ്രയസംഘം എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍ എന്നിവ നടക്കും. 22ന് രാവിലെ 10.30ന് കലാമണ്ഡലം നന്ദകുമാറും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, ഉച്ചക്ക് ഒരു മണിക്ക് അന്നദാനം, വൈകിട്ട് 6.30ന് മണിയങ്കോട്ടപ്പന്‍ സംഗീതവിദ്യാലയം അവതരിപ്പിക്കുന്ന സംഗീതകച്ചേരി, പ്രദേശവാസികള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങള്‍ എന്നിവ അരങ്ങേറും. 23ന് രാവിലെ വയനാട് കലാമണ്ഡലം അവതരിപ്പിക്കുന്ന ചാക്യാര്‍ക്കൂത്ത്, വൈകിട്ട് അഞ്ചിന് വയനാട് കലാമണ്ഡലം വിദ്യാര്‍ത്ഥികളുടെ ചെണ്ട അരങ്ങേറ്റം, തായമ്പക എന്നിവ നടക്കും. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറും. രാത്രി പത്തിന് മാനന്തവാടി രാഗതരംഗ് ഓര്‍ക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. 24ന് വൈകിട്ട് അഞ്ച് മുതല്‍ ഇരട്ടതായമ്പക, പള്ളിവേട്ട, വൈകിട്ട് ആറിന് താലപ്പൊലി ഘോഷയാത്ര എന്നിവ നടക്കും. സമാപനദിവസമായ 25ന് വൈകിട്ട് അഞ്ച് മുതല്‍ അക്ഷരശ്ലോകസദസ്സ്, പ്രേം കുമാര്‍ മണിയങ്കോടും സംഘവും അവതരിപ്പിക്കുന്ന തായമ്പക എന്നിവ നടക്കും. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള എഴുന്നള്ളത്തുകള്‍ ക്ഷേത്രത്തിലെത്തിച്ചേരും. രാത്രി 10ന് പ്രശസ്ത കാഥികള്‍ കൊല്ലം മുരളി അവതരിപ്പിക്കുന്ന കഥാപ്രസംഗം, രാത്രി 11ന് വെടിക്കെട്ട്, രാത്രി 12ന് പ്രശസ്ത മിമിക്രി, സിനിമാ-ടിവിതാരം കൊല്ലം സിറാജ് നയിക്കുന്ന മിമിക്‌സ് ഹൈലൈറ്റ് കോമഡി ഷോ എന്നിവ നടക്കും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ പി മണികണ്ഠന്‍, വി കെ കുഞ്ഞികൃഷ്ണന്‍, കെ പി ദാമോദരന്‍ എന്നിവര്‍ പങ്കെടുത്തു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *