April 19, 2024

2008 മുതൽ രാത്രി കാലഗതാഗത നിരോധനം ഏർപ്പെടുത്തിയ ബാവലി മൈസൂർ റോഡിന്റെ നിരോധന സമയത്തിൽ മാറ്റം വരുത്തണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ

0
മാനന്തവാടി: മാനന്തവാടി മർച്ചന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വ്യാപാരികൾക്കായി ജനറൽ ബോഡിയും ബോധവൽക്കരണ സെമിനാറും നടത്തി.മാനന്തവാടി വ്യാപാരഭവനിൽ മുനിസിപ്പൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.ടി ബിജു ഉൽഘാടനം ചെയ്തു.അസോസിയേഷൻപ്രസിഡന്റ് കെ.ഉസ്മാൻ അധ്യക്ഷത വഹിച്ചു. താലൂക്ക് തഹസിൽദാർ എൻ ഐ ഷാജു, വില്ലേജ് ഓഫീസർ സുജിത് ജോസി, മാനന്തവാടി ഫയർസ്റ്റേഷൻ ലീഡിംഗ് ഫയർ മാൽ ബാലകൃഷ്ണൻ, ന്യൂ ഇൻഡ്യാ ഇൻഷൂറൻസ് മാനേജർ സോമനാഥൻ എന്നിവർ ക്ലാസെടുത്തു… ജനറൽ സെക്രട്ടരി പി.വി മഹേഷ്, എം.വി സുരേന്ദ്രൻ, എൻ പി ഷിബി, അനിൽകുമാർ, സി.കെ. സുജിത്, ഇ എ നാസർ, കെ.എക്സ് ജോർജ്, എം.കെ ശിഹാബുദ്ധീൻ, കെഷാനു ജോൺസൺ, കെ.എംറഫീഖ് എന്നിവർ പ്രസംഗിച്ചു.. രാത്രി കാല ഗതാഗത നിരോധനം ഏർപ്പെടുത്തിയ ബാവലി മൈസൂർ റോഡിന്റെ സമയക്രമത്തിൽ മാറ്റം വരുത്താൻ സംസ്ഥാന സർക്കാർ കർണാടക സർക്കാറിൽ സമ്മർദ്ദം ചെലുത്തണമെന്ന് യോഗം ആവശ്യപെട്ടു. രാത്രി 10 മണി വരെയെങ്കിലും ഗതാഗതം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനം നൽകി..
2008 മുതൽ രാത്രി കാലഗതാഗത നിരോധനം ഏർപ്പെടുത്തിയ ബാവലി മൈസൂർ റോഡിന്റെ നിരോധന സമയത്തിൽ മാറ്റം വരുത്തണമെന്ന് മാനന്തവാടി മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു… ഇതു് സംബന്ധിച്ച് കർണാടക മുഖ്യമന്ത്രി സിദ്ധാ രാമയ്യക്ക് നിവേദനം നൽകും. കർഷകർക്കും സാധാരണക്കാർക്കും വിദ്യാർഥികൾക്കുമുള്ള ബുദ്ധിമുട്ടുകൾ നിവേദനത്തിൽ ചൂണ്ടിക്കാട്ടും… അടുത്ത ആഴ്ച നിവേദക സംഘം മുഖ്യമന്ത്രിയെ കാണുമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡൻറ് കെ.ഉസ്മാൻ അറിയിച്ചു.. രാത്രി 10 മണി വരെയെങ്കിലും ഗതാഗതം അനുവദിക്കണമെന്നാണാ വശ്യം. കേവലം 28 കിലോമീറ്റർ ദൂരമാണ് നിരോധനമുള്ളത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *