April 20, 2024

കാട്ടുതീ പ്രതിരോധ ബോധവത്കരണം: സൈക്കിള്‍ റാലി നടത്തി

0
കാട്ടുതീ ബോധവത്കരണം:  സൈക്കിള്‍ റാലി നടത്തി
തോല്‍പ്പെട്ടി:  കാട്ടുതീ  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള വനം-വന്യജീവി വകുപ്പ്, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി, കൂട് നേച്ചര്‍ മാഗസിന്‍, സഞ്ചാരി യുവജന കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍  വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടിയില്‍നിന്നു മുത്തങ്ങയിലേക്ക്  സൈക്കിള്‍ റാലി  നടത്തി.  വിദ്യാര്‍ഥികളടക്കം നൂറിലേറെ പേര്‍ പങ്കെടുത്തു. കാട്ടുതീയുടെ തിക്തഫലങ്ങള്‍, ജലസംരക്ഷണം, ആഗോളതപനം എന്നീ വിഷയങ്ങളെക്കുറിച്ച് ജനങ്ങളുമായി സംസാരിച്ചും ലഘുലേഖകള്‍ വിതരണം ചെയ്തുമായിരുന്നു റാലി.
നോര്‍ത്ത് വയനാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ പി. പ്രസാദ് ഫഌഗ് ഓഫ് ചെയ്തു.റാലിക്ക് കാട്ടിക്കുളം,  മാനന്തവാടി, പുല്‍പ്പള്ളി, ഇരുളം, ചെതലയം, ബത്തേരി, മൂലങ്കാവ്, നായ്‌ക്കെട്ടി എന്നിവിടങ്ങൡ സ്വീകരണം ലഭിച്ചു. മാനന്തവാടിയില്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രദീപ ശശി, എം. ഗംഗാധരന്‍.
 പുല്‍പ്പള്ളിയില്‍ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു പ്രകാശ്, എത്സി പൗലോസ്, തോമസ് അമ്പലവയല്‍, ഇരുളത്ത് എ.ജെ. കുര്യന്‍, ശരത്ത്, ടി.ആര്‍. രവി, ചെതലയത്ത് കണ്ണിയന്‍ അഹമ്മദുകുട്ടി, ജോസ, ബത്തേരിയില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സി.കെ. സഹദേവന്‍, പി.പി. അയ്യൂബ്. നായ്‌ക്കെട്ടിയില്‍ ടി. അവറാന്‍, എന്‍.കെ. ഉസ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. 
മുത്തങ്ങയില്‍ സമാപന സമ്മേളനം നൂല്‍പ്പുഴ പഞ്ചായത്ത് പ്രസിഡന്റ് കെ. ശോഭന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ബത്തേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് എം.ആര്‍. ദിലീപ് മുഖ്യാതിഥിയായിരുന്നു. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ എന്‍.ടി. സാജന്‍, മുരളീധരന്‍, എന്‍. ബാദുഷ, അജയ്‌ഘോഷ് എന്നിവര്‍ പ്രസംഗിച്ചു. 
അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍മാരായ കൃഷ്ണദാസ്, ബാബുരാജ്, അജയ്‌ഘോഷ്, വി. രതീശന്‍, വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റി കോ ഓര്‍ഡിനേറ്റര്‍ അരുൺ, ബാദുഷ എന്നിവര്‍ നേതൃത്വം നല്‍കി. 


AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *