May 4, 2024

ശുചിത്വ കേരളത്തിനായി കുടുംബശ്രീയും കൈകോർക്കുന്നു

0

കല്പറ്റ: മാലിന്യമുക്ത കേരളമെന്ന ലക്ഷ്യത്തിനായി കുടുംബശ്രീയും മുന്നിട്ടിറങ്ങുന്നു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്, ഹരിതകേരളം മിഷൻ, ശുചിത്വമിഷൻ, ക്ലീൻ    കേരള കമ്പനി എന്നിവയോടൊപ്പം ചേർന്നാണ് ശുചിത്വ കേളത്തിനായി കുടുംബശ്രീ പ്രവര്ത്തിക്കുക. കുടുംബശ്രീ അംഗങ്ങളെ ഉള്പ്പെടുത്തി രൂപവത്കരിച്ച ഹരിതകര്മസേനയെയാണ് വിവിധ  പ്രവര്ത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുക. 


സംസ്ഥാനത്ത് ഇപ്പോൾ 719 ഹരിതകർമ   സേന ഗ്രൂപ്പുകൾ  689 തദ്ദേശ സ്ഥാപനങ്ങളിലായുണ്ട്. 638 എണ്ണം ഗ്രാമപഞ്ചായത്തുകളിലും 81 എണ്ണം നഗരസഭകളിലും രൂപവത്കരിച്ചിട്ടുണ്ട്.  22119 കുടുംബശ്രീ പ്രവർത്തകരാണ് ഇതിൽ അംഗങ്ങളായിട്ടുള്ളത്. ഹരിതകർമ   സേനയെ തിരഞ്ഞെടുക്കുവാനുള്ള അധികാരം തദ്ദേശസ്ഥാപനങ്ങള്ക്കാണ്.  


തദ്ദേശസ്ഥാപനങ്ങളോടൊപ്പം പ്ലാസ്റ്റിക് നിര്മാര്ജനത്തിനുള്ള പ്രവർത്തനങ്ങൾ ഇവർ നടത്തും. വീടുകളിലും സ്ഥാപനങ്ങളിലും നിന്നായി പ്ലാസ്റ്റിക് അടക്കമുള്ള അജൈവ മാലിന്യങ്ങൾ   പുനചംക്രമണത്തിനായി ഹരിതകർമ    സേന പ്രവർത്തകർ  ശേഖരിക്കും. ഉല്പാദനത്തിന്റെ അളവനുസരിച്ച് വീടുകളില് നിന്നും ഫ്ലാറ്റുകളില് നിന്നും പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്നത് അഴ്ചയില് ഒരിക്കല്, മാസത്തില് ഒരിക്കല് എന്ന രീതിയില് ക്രമീകരിക്കും.

 സംസ്ഥാനത്തെ പഞ്ചായത്തുകളിലും, നഗരസഭകളിലും കോര്പ്പറേഷനുകളിലും ശേഖരിച്ച പ്ളാസ്റ്റിക് ഉല്പന്നങ്ങള് പൊടിച്ചെടുക്കുന്നതിനായി ക്ലീന്കേരള കമ്പനിയുടെ സഹായത്തോടെ സ്ഥാപിക്കുന്ന പ്ലാസ്റ്റിക്ക് ഷ്രെഡിങ് യൂണിറ്റുകൾ  ഹരിതകര്മസേനാഗംങ്ങൾ  തന്നെയാണ് പ്രവർ പ്പിക്കുക. പൊടിച്ചെടുക്കുന്ന പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ  റോഡ് ടാറിങിനായി നല്കാനാണ്  ക്ലീൻ  കേരള കമ്പനി അധികൃതർ ലക്ഷ്യമിടുന്നത്. പ്രകൃതി സൗഹൃദ ഉല്പന്നങ്ങളുടെ നിർമ്മാണം, ജൈവകൃഷി, കമ്പോസ്റ്റ് നിർമ്മാണം എന്നിവയും ഹരിതകർമ  സേനകൾ  ഏറ്റെടുക്കും.
മീനങ്ങാടി ഗ്രാമപഞ്ചായത്തിൽ ഇതിനോടകം ഹരിത കർമസേനയുടെ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. കല്പറ്റ നഗരസഭയിൽ 30 പേരെ ഉൾപ്പെടുത്തിയാണ്  ഹരിതകർമസേന രൂപവത്കരിച്ചത്. ഇവർക്കുള്ള പരിശീലനം 19 മുതൽ 21- വരെ കല്പറ്റ വയോജന സൗഹൃദ കേന്ദ്രത്തിൽ നടത്തും. മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ സൗകര്യമുളള മുട്ടിൽ, മൂപ്പെനാട്, പൊഴുതന, തരിയോട് പഞ്ചായത്തുകളിൽ ഹരിതകർമസേനാംഗങ്ങൾക്കുള്ള  പരിശീലനം പൂർത്തിയായി. 

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *