March 29, 2024

മാനന്തവാടി ഗവ:കോളേജ് ശാസ്ത്രയാൻ 2018 ഫെബ്രുവരി 21, 22, തീയ്യതികളിൽ നടക്കും.

0
20180219 113520
മാനന്തവാടി ഗവ:കോളേജ് ശാസ്ത്രിയാൻ 2018 ഫെബ്രുവരി 21, 22, തീയ്യതികളിൽ നടക്കും.സംസ്ഥാന സർക്കാരിന്റെ ആർ.യു.എസ്.എ.പദ്ധതിയുടെ ഭാഗമായി കലാ-സാംസ്ക്കാരിക -ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-കാർഷിക-വിദ്യഭ്യാസ മേളയാണ് പൊതുജനങ്ങൾക്കുപകാരപ്രദമാകും വിധം രണ്ട് ദിവസങ്ങളിലായി നടക്കുന്നതെന്ന് കോളേജ് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സർവ്വകലാശാലകളിലെയും കോളേജുകളിലേയും നേട്ടങ്ങൾ, കണ്ടുപിടുത്തങ്ങൾ, നടപ്പാക്കിയ ഗവേഷണപദ്ധതികൾ, ഭാവി പദ്ധതി തുടങ്ങിയവ നേരിട്ടറിയാനും മനസിലാക്കുന്നതിനുമായി സ്ഥാപനങ്ങളെ പൊതു സമൂഹത്തിന് പരിചയപെടുത്തുകയാണ് ശാസ്ത്രിയാൻ പദ്ധതി ലക്ഷ്യം വെക്കുന്നത്. പുസ്തകപ്രദർശനം, ചിത്രപ്രദർശനം, പരമ്പരാഗത കാർഷിക വിത്തുകളുടെ പ്രദർശനം സെമിനാറുകൾ ഭക്ഷ്യമേള, ഐ.ടി. മിഷൻ ഡിജിറ്റൽ അവബോധനം, ജി.എസ്.ടി ക്ലാസ്സ്, തുടങ്ങി നിരവധി ക്ലാസ്സുകളും നടക്കും
.വിവിധ വിഷയങ്ങളിൽ വിദഗ്ധരുമായി സംവദിക്കുവാനും പ്രദർശനങ്ങൾ വീക്ഷിക്കുവാനും അവസരമുണ്ടായിരിക്കും, കൂടാതെ ആരോഗ്യ വകപ്പ്, കുടുംബശ്രീ, ശാസ്ത്രസാഹിത്യ പരിഷത്ത് തുടങ്ങിയവയുടെ സ്റ്റാളുകളും ഉണ്ടായിരിക്കും. പൊതുജന സഹകരണത്തോടെ കോളേജ് പ്രവർത്തനം മികവുറ്റതാക്കുക എന്ന ലക്ഷ്യവും ശാസ്ത്രീയാൻ പ്രദർശനം ലക്ഷ്യം വെക്കുന്നു. വിദ്യഭ്യാസ കോഴ്സുകളെ കുറിച്ചുള്ള വിശദീകരണവും സകൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാൻ വാഹന സൗകര്യവും ഉണ്ടായിരിക്കുമെന്നും സംഘാടകർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ വൈസ് പ്രിൻസിപ്പാൾ ഡോ.എൻ.മനോജ്, ജനറൽ കൺവീനർ സുമ ബാലകൃഷ്ണൻ, ടി. ശ്രീജിത്ത്, ഡോ. രോഹിത് കെരാജ്, പി.നൗഫൽ തുടങ്ങിയവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *