March 29, 2024

തവിഞ്ഞാൽ സെന്റ് തോമസ് യു.പി.സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 24 ന് നടക്കും.

0
Fb Img 1519045588196
തവിഞ്ഞാൽ സെന്റ് തോമസ് യു.പി.സ്കൂൾ പ്ലാറ്റിനം ജൂബിലി നിറവിൽ. ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം 24 ന് നടക്കും.ഒ.ആർ.കേളു എം.എൽ.എ.ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് സ്കൂൾ അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

1944ൽ ഇളംപൂൾ തറവാട്ടിൽ ഓല മേഞ്ഞ തറവാട്ടിൽ ആരംഭിച്ച തവിഞ്ഞാൽ സെന്റ് തോമസ് യു.പി.സ്കൂൾ ഇന്ന് 74 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. തവിഞ്ഞാൽ, മാനന്തവാടി എടവക പഞ്ചായത്തു കളിലെ നിരവധി വിദ്യാർത്ഥികൾക്ക് അക്ഷരം പകർന്നു നൽകിയ ഈ സരസ്വതി ക്ഷേത്രം പാഠ്യ പാഠ്യേതര വിഷയങ്ങളിൽ ഇതിനകം മികവ് പുലർത്തി കഴിഞ്ഞു. പ്ലാറ്റിനം ജൂബിലി ആഘോഷം നാടിന്റെ ഉത്സവമാക്കി മാറ്റാൻ തന്നെയാണ് തീരുമാനം ഉദ്ഘാഘാടനത്തിന് മുന്നോടിയായി 22 ന് വിളംബര ബൈക്ക് റാലിയും സംഘടിപ്പിച്ചിട്ടുണ്ട്.ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ജൈവ വൈവിധ്യ ഉദ്യാന നിർമ്മാണം, കലാകായിക മത്സരം, പൂർവ്വ അധ്യാപക വിദ്യാർത്ഥി സംഗമം, സാംസ്ക്കാരിക സദസ് തുടങ്ങി നിരവധിയായ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ ഫാദർ ആന്റോ മാമ്പള്ളി, ഹെഡ്മാസ്റ്റർ ടി.വി.ജോൺ, എ.വി.മാത്യു, ജോസ് കൈനികുന്നേൽ, ഷാജി പായിക്കാട്ട്, റോയി മുണ്ടാടൻ തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *