July 27, 2026

കരടി മണ്ണ് ശ്രീ ഭദ്രകാളി ദുർഗ്ഗാദേവി ക്ഷേത്രം പ്രതിഷ്ഠാദിന മഹോൽസവം

0
01-2
By ന്യൂസ് വയനാട് ബ്യൂറോ
 
കൽപ്പറ്റ: പുളിയാർമല കരടി മണ്ണ് ശ്രീഭദ്രകാളി ദുർഗ്ഗാദേവിക്ഷേത്രം  പ്രതിഷ്ഠാദിന മഹോൽസവത്തിന്റെ ഭാഗമായി പൂമൂടൽ ചടങ്ങ് നടത്തി. ക്ഷേത്രം തന്ത്രി തൃക്കൈപ്പറ്റ വെള്ളം കൊല്ലി ഫണീധരൻ എം ബ്രാന്തിരിയുടേയും മേൽശാന്തി ശ്രീനി നമ്പൂതിരിയുടേയം നേതൃത്വത്തിലാണ് പൂജകൾ നടന്നത്.ഉഷ പൂജ ,മഹാഗണപതി ഹോമം, ഗുരുതി തർപ്പണം, പ്രസന്ന പൂജ, പ്രസാദ ഊട്ട്,അന്നദാനം എന്നിവയും നടന്നു. കലാപരിപാടികൾക്ക് ക്ഷേത്രം പ്രസിഡന്റ് കെ.ജനാർദ്ദനൻ, സെക്രട്ടറി, കെ.യു.കൃഷ്ണദാസ്, ട്രഷററർ പി.ആർ. വിനു,മാതൃസമിതി പ്രസിഡന്റ് കെ.കെ.ചിന്ന, സെക്രട്ടറി കെ.സുനിത എന്നിവർ നേതൃത്വം നൽകി. –  ബുധനാഴ്ച പ്രതിഷ്ഠാദിന മഹോൽസവത്തിൽ ഏറ്റവും പ്രാധാന്യമേറിയ താലപ്പൊലി ഘോഷയാത്ര വൈകുന്നേരം 4 മണിക്ക് പന്തിമൂല  ശ്രീ ഭഗവതി കോവിൽ നിന്ന് ആരംഭിക്കും. എല്ലാ ഭക്തജനങ്ങളും 4-ന് പന്തിമൂല ശ്രീഭവതി കോവിൽ പരിസരത്ത് എത്തിചേരണമെന്ന് ക്ഷേത്രം പ്രസിഡന്റ് അറിയിച്ചു.
( ഫോട്ടോയും വാർത്തയും: :കെ.പി.ഹരിദാസ്, കൽപ്പറ്റ )
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *