March 28, 2024

ഹോട്ടൽ മേഖലയെ തകർക്കുന്ന കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ കരിനിയമത്തിനെതിരെ 22ന് കലക്ട്രേറ്റ് മാർച്ചും ധർണ്ണയും

0
20180220 115634
 ഹോട്ടൽ മേഖലയെ തകർക്കുന്ന വിധത്തിലുള്ള കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ കരിനിയമത്തിന്നെതിരെ 22ന്  കലക്ട്രേറ്റ് മാർച്ചും ധർണ്ണയും  വിജയിപ്പിക്കാൻ തീരുമാനിച്ചതായി ഹോട്ടൽ ആൻറ് സ്റ്റോറന്റ് അസോസിയേഷൻ മാനന്തവാടി താലൂക്ക് കമ്മറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു
ആയിരക്കണക്കിനാളുകൾ സ്വയം തൊഴിൽ കണ്ടെത്തുകയും ലക്ഷക്കണക്കിനാളുകൾക്ക് പ്രത്യക്ഷമായും പരോക്ഷമായും തൊഴിൽ നൽകുകയും ചെയ്യുന്ന ഹോട്ടൽ മേഖലയെ തകർക്കുന്ന രീതിയിലുള്ള കേന്ദ്ര സംസ്ഥാന സർക്കാറുകളുടെ കരിനിയമങ്ങൾ മൂലം ഹോട്ടൽ മേഖല ഏറെ പ്രതിസന്ധിയിലാണ്
ജി എസ് ടി യിലെ അപാകതകൾ പരിഹരിക്കുകയും ഹോട്ടൽ ഭക്ഷണത്തെ ജി എസ് ടി യിൽ നിന്നും ഒഴിവാക്കുകയും ചെയ്തില്ലെങ്കിൽ ഹോട്ടൽ മേഖല തകരുന്ന സ്ഥിതിയാണുണ്ടാവുക എന്ന് ഭാരവാഹികൾ പറഞ്ഞു
യാതൊരു മാനദണ്ഡവുമില്ലാതെ അനധികൃതമായി ഭക്ഷണശാലകൾ പ്രവർത്തിക്കുമ്പോൾ അതിന്നെതിരെ നടപടി സ്വീകരിക്കാതിരിക്കുമ്പോൾ
 മാലിന്യ വിഷയത്തിൽ ഹോട്ടലുകളെ പ്രതിയാക്കുന്ന പഞ്ചായത്ത് മുനിസിപ്പാലിറ്റികളുടെ അന്യായ നടപടി അവസാനിപ്പിക്കണംഡി എൽ ഒ ലൈസൻസ് പുതുക്കുന്നതിനുള്ള മാനദണ്ഡം ലഘൂകരിക്കാൻ പഞ്ചായത്ത് മുനിസിപ്പാലിറ്റി അധികൃതർ തയ്യാറാവണം പാചകവാതകത്തിന്റെയും അവശ്യ സാധനങ്ങളുടെയും വില വർദ്ധനവ് നിയന്ത്രിക്കാൻ സർക്കാറുകൾ തയ്യാറാവണം
രാജ്യംവൻ സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നു പോകുമ്പോൾ സാധാരണക്കാരായ ലക്ഷക്കണക്കിനാളുകളുടെ ഉപജീവന മാർഗ്ഗമായ ഹോട്ടൽ മേഖലയെ സംരക്ഷിക്കാൻ ആവശ്യമായ നടപടി കേന്ദ്ര സംസ്ഥാന സർക്കാറുകൾസ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള സമരം വൻ വിജയമാക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു .വാർത്താ സമ്മേളന ത്തിൽ പി അബ്ദുൽ ഗഫൂർ, പി ആർ ഉണ്ണികൃഷ്ണൻ മാത,ബിജു മാത്യു ഉഡുപ്പി ,വിവി രാജൻ ചൈതന്യ, ബിജു മന്ന തുടങ്ങിയവർ പങ്കെടുത്തു
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *