June 20, 2026

നടവയല്‍ മേഖലയില്‍ വ്യാപകമോഷണം

0
By ന്യൂസ് വയനാട് ബ്യൂറോ
: നടവയലിലും പരിസര പ്രദേശങ്ങളിലും കഴിഞ്ഞ രാത്രി വ്യാപകമോഷണം. ഒരേ സമയം നിരവധി സ്ഥലങ്ങളില്‍ നടന്ന കവര്‍ച്ച പോലീസിനും നാണക്കേടായി. നടവയല്‍ ഹോളിക്രോസ് ഫൊറോന പള്ളിയിലെ സങ്കീര്‍ത്തിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാക്കള്‍ പള്ളിയിലെ വിവിധ സ്ഥലങ്ങളില്‍സ്ഥാപിച്ചിരുന്ന അഞ്ചോളം നേര്‍ച്ചചെടികള്‍ തകര്‍ത്തു. സങ്കീര്‍ത്തിയിലെ വസ്തുക്കള്‍ മുഴുവന്‍വലിച്ചു വാരിയിട്ട നിലയിലാണ്. പള്ളിയോട് ചേര്‍ന്ന സെന്റ് തോമസ് എല്‍പി സ്‌കൂളിന്റെ ഓഫീസിന്റെ പൂട്ട് തകര്‍ത്ത് കയറിയ മോഷ്ടാക്കള്‍ ഷെല്‍ഫുകളും അലമാരകളും കുത്തി പൊളിച്ച് ഫയലുകള്‍ വലിച്ചു വാരിയിട്ട നിലയിലാണ്. പണവും മോഷണം പോയി. നടവയല്‍ ടൗണിലെ സ്വകാര്യ മാര്‍ക്കറ്റിലെ പലചരക്ക് കടയിലും കോഴിക്കടയിലും മോഷണം നടന്നു. കായക്കുന്ന് ലാസലൈറ്റ് ആശ്രമ ദേവാലയത്തിലെ ഭണ്ഡാരവും കായക്കുന്ന് കപ്പേളയിലെ ഭണ്ഡാരവും മോഷ്ടാക്കള്‍ തകര്‍ത്ത് പണം മോഷ്ടിച്ചിട്ടുണ്ട്. കായക്കുന്ന് കുളങ്ങര ബിജു ഡേവിഡിന്റെ വീട്ടുമുറ്റത്ത് നിറുത്തിയിട്ട ബൈക്കും മോഷണം പോയി. പനമരം പാദെൃ പിയോ ആശ്രമ ദേവാലയത്തിലെ ഭണ്ഡാരവും തകര്‍ത്ത മോഷ്ടാക്കള്‍ നിറുത്തിയിട്ട ബൈക്കും മോഷ്ട്ടിച്ചു. വ്യത്യസ്ത മോഷണ സംഭവങ്ങളില്‍ കേണിച്ചിറ, പനമരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *