September 7, 2026

കല്ലോടി ക്ഷീരസംഘത്തിനെതിരായ ആരോപണങ്ങൾ അടിസ്ഥാന രഹിതം; ഭരണസമിതി

0
FB_IMG_1519209959504
By ന്യൂസ് വയനാട് ബ്യൂറോ
 ക്ഷീരകർഷകർക്ക് ജില്ലയിൽ തന്നെ ഉയർന്ന വിലയും പ്രോത്സാഹന
വിലയും നൽകുന്ന കല്ലോടി ക്ഷീരസംഘത്തിനെതിരെ ചില തൽപ്പര കക്ഷികൾ
ഉയർത്തുന്ന ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന് ഭരണസമിതി വാർത്താ സമ്മേള ന ത്തിൽ അറിയിച്ചു.
ഒറ്റമുറി വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് വന്ന സംഘത്തിന് ഇന്ന്
നാലിടങ്ങളിൽ സ്വന്തം സ്ഥലവും കെട്ടടവും സ്വന്തം വാഹനവും ഉണ്ട്. പ്രതിദിനം
4000 ലിറ്റർ പാൽ സംഭരിക്കുന്ന സംഘം കഴിഞ്ഞ വർഷത്തെ ഒാഡിറ്റ്
നടത്തിപ്പിലും എ ക്ളാസിലാണുളളത്. ഒാഡിറ്റ് റിപ്പോർട്ടിലൊ മറ്റ്
പരിശോധനകളിലൊ ഒരു തരത്തിലുളള ക്രമക്കേടോ ധനാപഹരണമോ നടന്നതായി
കാണിച്ചിട്ടില്ല.
കഴിഞ്ഞ നാല് തിരഞ്ഞെടുപ്പുകളിലും മത്സരിച്ച് ദയനീയമായി പരാജയപ്പെട്ട
ചിലരാണ് സംഘത്തെ തകർക്കുന്നതിനായി വ്യാജ പ്രചാരണങ്ങൾ നടത്തുന്നത്.
യാഥാർത്യം മനസിലാക്കി അപവാദ പ്രചാരണങ്ങളിൽ നിന്ന് ബന്ധപ്പെട്ട
വ്യക്തികളും ഇവരെ പിൻതുണക്കുന്ന പ്രസ്ഥാനങ്ങളും പിൻമാറണമെന്ന് സംഘം ഭാരവാഹികൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് പൗലോസ് മാളിയേക്കൽ, ഭരണസമിതി അംഗങ്ങളായ ജോണി, കൂഴിമുളളിൽ, ജോൺ കൊളകാട്ടുറിയിൽ, ലൈസ ചെറുപ്ലാവിൽ,
സെക്രട്ടറി സജി മാത്യു തുടങ്ങിയവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *