June 20, 2026

ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വികാസ് യാത്ര 26ന്

0
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ നയിക്കുന്ന വികാസ് യാത്ര 26ന് ജില്ലയിലെത്തുമെന്ന് ബന്ധപ്പെട്ടവര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളളനത്തില്‍ പറഞ്ഞു. 26ന് രാവിലെ എട്ട് മണിക്ക് ലക്കിടിയില്‍ എത്തുന്ന വികാസ് യാത്രയെ ജില്ലാഭാരവാഹികള്‍ സ്വീകരിക്കും. തുടര്‍ന്ന് കരിന്തണ്ടന്‍ സ്മാരകത്തില്‍ പുഷ്പ്പാര്‍ച്ചന നടത്തും. പത്ത് മണിക്ക് കല്‍പ്പറ്റ വിന്‍ഡ്‌വാലി റിസോര്‍ട്ടില്‍ ജില്ലാകോര്‍ കമ്മിറ്റി, 11ന് ജില്ലാകമ്മിറ്റി, രണ്ട് മണിക്ക് പോഷക സംഘടനാ ഭാരവാഹി യോഗം, മീനങ്ങാടി മില്‍ക്ക് സൊസൈറ്റി ഹാളില്‍ നാല് മണിക്ക് പൂര്‍വ്വകാല പ്രവര്‍ത്തക സംഗമം എന്നിവയില്‍ കുമ്മനം  പങ്കെടുക്കും. അഞ്ച് മണിക്ക് ബത്തേരി മണ്ഡലത്തില്‍ പുതുതായി പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വീകരണയോഗത്തിലും ഏഴിന് ഇരുളത്ത് നടക്കുന്ന ബൂത്ത് സമ്മേളനത്തിലും അദ്ദേഹം സംബന്ധിക്കും. 
  27ന് രാവിലെ വെള്ളമുണ്ട പാറാമൂല കോളനിയില്‍ സന്ദര്‍ശനം, 10.30ന് മാനന്തവാടി പാല്‍ സൊസൈറ്റി ഹാളില്‍പരിവാര്‍ പ്രവര്‍ത്തകരുടെ യോഗം     11.30ന് മാനന്തവാടി മണ്ഡലത്തില്‍നിന്നും പുതിയതായി ബിജെപിയില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വീകരണം, 12.30ന് എന്‍ഡിഎ ജില്ലാ നേതൃയോഗം, രണ്ട് മണിക്ക് പനമരത്ത് ഐടി ആന്റ് മീഡിയ സെല്‍ യോഗം, നാല് മണിക്ക് കല്‍പ്പറ്റ എംജിടിയില്‍ വിവിധ സാമുദായിക സംഘടനാ നേതാക്കളുമായി കൂടികാഴ്ച്ച, അഞ്ച് മണിക്ക് കല്‍പ്പറ്റ മണ്ഡലത്തില്‍ പുതിയതായി ബിജെപിയില്‍ ചേര്‍ന്നവര്‍ക്കുള്ള സ്വീകരണം, ആറ് മണിക്ക് മത ന്യൂനപക്ഷ നേതാക്കളുമായുള്ള കൂടികാഴ്ച്ചയിലും അദ്ദേഹം പങ്കെടുക്കും.ജില്ലാ പ്രസിഡന്റ് സജി ശങ്കര്‍,ജില്ലാ ജനറല്‍സെക്രട്ടറിമാരായ കെ.മോഹന്‍ദാസ്,പി ജി ആനന്ദ്കുമാര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *