May 11, 2024

റോഡ് സുരക്ഷ നിയമഭേദഗതിബില്‍ പുനപരിശോധിക്കണം: ഐ എന്‍ ടി യു സി

0
ചൂരല്‍മല: റോഡ് സുരക്ഷാ നിയമഭേദഗതിബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നതിന് വേണ്ടി പാര്‍ലമെന്റ് കോര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ എത്തിയിരിക്കുകയാണ്. എത്രയും പെട്ടന്ന് തന്നെ ഇത് പാര്‍ലമെന്റില്‍ അവതരിപ്പിക്കുവാനുള്ള സാഹചര്യമാണ് ഇന്ന് രാജ്യത്തുള്ളത്. ഈ ബില്ല് നടപ്പിലായാല്‍ രാജ്യത്ത് ടാക്‌സി സംവിധാനവും ആര്‍ ടി ഒ ഓഫീസ്, ഡ്രൈവിംഗ് സ്‌കൂള്‍ അടക്കമുള്ള മാറ്റി കൊണ്ട് കോര്‍പറേറ്റുകളുടെ കൈകളിലേക്ക് ഈ മേഖലയെ കച്ച കെട്ടിയിരിക്കുകയാണ്. ഇതുപോലെ തന്നെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വില ഗണ്യമായി കുറഞ്ഞിട്ടും സംസ്ഥാനവും രാജ്യത്ത് ഭരിക്കുന്ന സര്‍ക്കാരുകള്‍ വലിയ രീതിയിലുള്ള ടാക്‌സ് ഈടാക്കിക്കൊണ്ട് തൊഴിലാളികളെ ദ്രോഹിക്കുന്ന നടപടിയുമായി മുമ്പോട്ടു പോകുകയാണെന്ന് യോഗം ആരോപിച്ചു. 
കല്‍പ്പറ്റ റീജണല്‍ യോഗം മോട്ടോര്‍ തൊഴിലാളി പ്രസിഡന്റ് സാലി റാട്ടക്കൊല്ലി ഉദ്ഘാടനം ചെ യ്തു. എന്‍ കെ സുകുമാരന്‍, എ രാംകുമാര്‍, സലീം മുണ്ടക്കൈ, ചാക്കോ കുരുവിള എന്നിവര്‍ സംസാരിച്ചു. ഷെറീഫ് പി (പ്രസിഡന്റ്), എന്‍ ടി ഷമീര്‍ (സെക്രട്ടറി), സന്ദീപ്കുമാര്‍ ബി, ജംഷീര്‍ ചൂരല്‍മല, ഷാഹുല്‍ ഹമീദ്, ഷിജു കള്ളാടി,ആഷിന്‍ ജോസഫ് എന്നിവരെ ഉള്‍പ്പെടുത്തി ചൂര ല്‍മല മോട്ടോര്‍ തൊഴിലാളി കോ ണ്‍ഗ്രസ് കമ്മിറ്റി യൂണിറ്റ് രൂപീകരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *