May 9, 2026

എ എച്ച് എസ് ടി എ (എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍) 27-ാം സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തിയതികളില്‍ കല്‍പ്പറ്റയില്‍

0
IMG_20180226_120209
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: എഎച്ച്എസ്ടിഎ (എയ്ഡഡ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍) 27-ാം സംസ്ഥാന സമ്മേളനം മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തിയതികളില്‍ കല്‍പ്പറ്റയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഹയര്‍സെക്കന്‍ഡറിയെ ഹൈസ്‌കൂളിനോട് ചേര്‍ക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്. മാര്‍ച്ച് ഒന്നിന് നടക്കുന്ന പ്രതിനിധി സമ്മേളനം ബത്തേരി എംഎല്‍എ ഐ.സി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. രണ്ടിന് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം കെപിസിസി പ്രസിഡന്റ് എം.എം. ഹസനും വിദ്യാഭ്യാസ സമ്മേളനം മഹാരാഷ്ട്ര മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണനും ഉദ്ഘാടനം ചെയ്യും. യാത്രയയപ്പ് സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി കെ.പി. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. വിവിധ പ്രമേയങ്ങള്‍ വിദ്യാഭ്യാസ സമ്മേളനത്തില്‍ ചര്‍ച്ചചെയ്ത് സമര്‍പ്പിക്കും. സംസ്ഥാനത്തെ മികച്ച അധ്യാപകനുള്ള അവാര്‍ഡ് ദാനവും വിരമിക്കുന്ന നേതാക്കള്‍ക്കുള്ള യാത്രയയപ്പും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. 
കെപിസിസി അംഗങ്ങളായ എന്‍.ഡി. അപ്പച്ചന്‍, കെ.എല്‍. പൗലോസ്, മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി, കെ.കെ. ഏബ്രഹാം, പി.വി. ബാലചന്ദ്രന്‍, പി.പി. ആലി, മില്‍മ ചെയര്‍മാന്‍ പി.ടി. ഗോപാലക്കുറുപ്പ്, വനിതകമ്മീഷന്‍ മുന്‍ അധ്യക്ഷ കെ.സി. റോസക്കുട്ടി, എംഎല്‍എമാര്‍ എന്നിവര്‍ പങ്കെടുക്കും. 14 ജില്ലകളില്‍ നിന്നായി 400ല്‍ അധികം പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ എഎച്ച്എസ്ടിഎ ജനറല്‍ കണ്‍വീനര്‍ ഇ.വി. ഏബ്രഹാം, രാജന്‍ ബാബു, ബെന്നി വെട്ടിക്കല്‍, ജോഷി സിറിയക്, കെ.കെ. രാജേന്ദ്രന്‍, റിഷി മാനുവല്‍, എസ്.ആര്‍. ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു. 
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *