April 16, 2024

കെ പി എസ് ടി എ പ്രതിഷേധ പ്രകടനം നടത്തി

0
05 1
 കൽപ്പറ്റ:കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ ചെമ്പുകടവ് യു പി സ്ക്കൂളിലെ മൂന്ന് അധ്യാപകരെ അന്യായമായി സസ്പെന്റ് ചെയ്തതിനെതിരെ പ്രതിഷേധിച്ച കെപി എസ് ടി എ നേതാക്കളെ അറസ്റ്റ് ചെയ്ത നടപടയിൽ പ്രതിഷേധിച്ചു കൊണ്ട് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കല്പറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. വ്യക്തമായ കാരണങ്ങളില്ലാതെ നടത്തിയ സസ്പെൻഷനെക്കുറിച്ച് വിശദീകരണം നൽകാൻ കഴിയാതെ സംഘടനാനേതാക്കൾക്കെതിരെ വിദ്യാഭ്യാസ ഉപഡയറക്ടർകള്ളക്കേസ് കൊടുത്ത് അറസ്റ്റ് ചെയ്യിപ്പിക്കുകയായിരുന്നു.കെ പി എസ് ടി എ സംസ്ഥാന പ്രസിഡന്റിന്റെയുംജനറൽ സെക്രട്ടറിയുടെയും ഇടപെടലിന്റെ ഫലമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശമനുസരിച്ച് വിദ്യാഭ്യാസ ഉപഡയറക്ടർ പോലീസ് സ്റ്റേഷനിൽ നേരിട്ടെത്തി പരാതി പിൻവലിച്ചു.ജനാധിപത്യ രീതിയിൽ നടത്തുന്ന പ്രതിഷേധങ്ങൾ അടിച്ചമർത്തിയാൽ ശക്തമായി പ്രതികരിക്കുമെന്ന്  ജില്ലാ കമ്മിറ്റി മുന്നറിയിപ് നൽകി.
പ്രതിഷേധ പ്രകടനത്തിന് സംസ്ഥാന സെക്രട്ടറി ടോമി ജോസഫ്, ജില്ലാ പ്രസിഡണ്ട് പി.എസ്.ഗിരീഷ് കുമാർ, സെക്രട്ടറി ദേവസ്യ കുടിലിൽ ,കെ.ജി.ജോൺസൺ, എം.എം.ഉലഹന്നാൻ, എം.എം.ബേബിച്ചൻ, കെ.എസ്. മനോജ് കുമാർ, ടി.എൻ.സജിൻ,, അബ്രഹാം ഫിലിപ്പ്, ഷേർളി  സെബാസ്റ്റ്യൻ, ഷാജികുടിലിൽ, ഷാജുമോൻ, എം.സുനിൽകുമാർ, എം.പി.സുനിൽകുമാർ, എം.വി.ബിനു, ബെൻസി ലാൽ, എസ്.എം. പ്രമോദ്, സുജേഷ് കുമാർ, കെ.കെ.പ്രേമചന്ദ്രൻ ,വി .പി .സജി, പി.സഫ് വാൻ, പ്രദീപ് കുമാർ എന്നിവർ നേതൃത്വം നൽകി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *