April 20, 2024

കോവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ സാനിറ്റയിസർ സ്റ്റാന്റുകൾ നൽകി വേയ്വ്സ്

0
Img 20200901 Wa0297.jpg
മാനന്തവാടി ∙ കോവിഡ് ചികിത്സാ കേന്ദ്രമായ മാനനതവാടി ജില്ലാ
ആശുപത്രിയിലും, ജില്ലാ ആശുപത്രിയുടെ സാറ്റലൈറ്റ് കേന്ദ്രങ്ങളായ ജ്യോതി
ആശുപത്രി, സെന്റ് ജോസഫ്സ് ആശുപത്രി, വിൻസെന്റ്ഗിരിആശുപത്രി
എന്നിടവിടങ്ങളിലും സ്റ്റാന്റുകൾ നൽകി വേയ്വ്സ് മാനന്തവാടി ചാപ്റ്റർ പ്രവർത്തകർ മാതൃകയായി.
ജില്ലാ ആശുപത്രി പരിസരത്ത് കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ ചടങ്ങ്
മാനന്തവാടി നഗരസഭാ അധ്യക്ഷൻ വി.ആർ. പ്രവീജ് ഉദ്ഘാടനം ചെയ്തു. വേയ്വ്സ്
ചെയർമാൻ കെ.എം. ഷിനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ ആശുപത്രി ആർഎംഒ ഡോ. സി.
സക്കീർ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. കെ. സുരേഷ്, കോവിഡ് 19 ജില്ലാ നോഡൽ
ഒാഫിസർ ഡോ. ചന്ദ്രശേഖരൻ എന്നിവർ സാനിറ്റയിസർ സ്റ്റാന്റുകൾ ഏറ്റുവാങ്ങി.
മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് കെ. ഉസ്മാൻ, നഗരസഭാ കൗൺസിലർ ഷീജ
ഫ്രാൻസിസ്, വേയ്വ്സ് കൺവീനർ സലീം കൂവിവയൽ, ജോ. കൺവീനർമാരായ റുഖിയ പനമരം,
ജെറീഷ് മൂടമ്പത്ത്, ട്രഷറർ റഹായിനത്ത് പടിഞ്ഞാറത്തറ, ആർഒ ജസ്റ്റിൻ
ചെഞ്ചട്ടയിൽ, മാനന്തവാടി ചാപ്റ്റർ പ്രസിഡന്റ് ഷാജു, സെക്രട്ടറി മഷൂദ്
മിന്റ് എന്നിവർ പ്രസംഗിച്ചു. ജോഷിത്ത് തരുവണ, നിസാർ ബാരിക്കൽ, സന്തോഷ്
മൂർത്തി, ഷുഹാദ് താഴെയങ്ങാടി, ബിജു മാത്യു, ഷംസു മക്കിയാട്, പി.കെ. അമീൻ,
ജയചന്ദ്രൻ എന്നിവർ നേതൃത്വം നൽകി. ഒാണാഘോഷങ്ങളുടെ ഭാഗമായി മാനനതവാടി
ജില്ലാ ആശുപത്രിയിലും കോവിഡ് ചികിത്സാ കേന്ദ്രങ്ങളിലും പായസ വിതരണവും
നടന്നു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news