April 26, 2024

കോൺട്രാക്ട് ക്യാരേജ് വ്യവസായത്തിന് വായ്പ മൊറട്ടോറിയം : സുപ്രീം കോടതിയിൽ നാളെ വാദം കേൾക്കും.

0
കോൺട്രാക്ട് ക്യാരേജ് വ്യവസായത്തിന് വായ്പ മൊറട്ടോറിയം നീട്ടി നൽകണമെന്നും പലിശ ഇളവ് അനുവദിക്കണമെന്നു ആവശ്യപ്പെട്ട് കേരളത്തിലെ ടൂറിസ്റ്റ് ബസുടമകൾ സുപ്രീം കോടതിയിൽ  നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും
 വയനാട്:കോവിഡ് പ്രതിസന്ധിയിൽ തകർന്നടിഞ്ഞ കോൺട്രാക്ട് ക്യാരേജ് വ്യവസായത്തിന് വായ്പ മൊറട്ടോറിയം നീട്ടി നൽകണമെന്നും പലിശ ഇളവ് അനുവദിക്കണമെന്നു ആവശ്യപ്പെട്ട് കേരളത്തിലെ ടൂറിസ്റ്റ് ബസുടമകൾ സുപ്രീം കോടതിയിൽ ഹർജി നൽകി. 
കോൺട്രാക്ട് ക്യാരേജ് ഓപ്പററ്റേഴ്സ് അസോസിയേഷനാണ് പ്രമുഖ അഭിഭാഷകൻ മനോജ് വർഗീസ് വഴി സുപ്രീം കോടതിയെ സമീപിച്ചത്.937/2020 നംപർ കേസ് സമാനമായി മൊറട്ടോറിയം ആവശ്യപ്പെട്ട് വിവിധ മേഖലയിലുള്ള സംഘടനകൾ നൽകിയ കേസിനൊപ്പം പരിഗണിച്ച ഹർജിയിൽ നാളെ വാദം കേൾക്കും.കേന്ദ്ര സർക്കാർ അവശത അനുഭവിക്കുന്ന വിഭാഗങ്ങൾക്ക് 2 വർഷം വരെ മൊറട്ടോറിയം നൽകാൻ തയ്യാറാണെന്നും അത്തരം വ്യവസായങ്ങളെ കണ്ടെത്തുന്ന നടപടിയിലാണെന്നും ചൊവ്വാഴ്‌ച്ച കോടതിയിൽ സത്യവാങ് മൂലം നൽകിയിരുന്നു .ഗതാഗത മേഖലയെ പ്രതിനിധീകരിച്ച് പൂർണ്ണമായ് തകർന്നടിഞ്ഞ പൊതുഗതാഗത മേ ല യിലെ വിഷയങ്ങൾ ഉന്നയിച്ച് സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിട്ടുള്ള ഏക സംഘടന കേരളത്തിൽ നിന്നുള്ള കോൺട്രാക്ട് ക്യാരേജ് അസോസിയേഷനാണെന്ന് സി സി ഒ ഏ സംസ്ഥാന പ്രസിഡൻ്റ് ബിനു ജോൺ ,ജനറൽ സെക്രട്ടറി പ്രശാന്തൻ വിശ്വ ശ്രീ  വയനാട് ജില്ലാ സെക്രട്ടറി  ഏലിയാസ് ഓർമ്മ, പ്രസിഡന്റ്‌  രാജീവൻ കുറുവ  ട്രഷറെർ അബാസ് മലബാർ ഗാലക്സി, ഷാജി ഗാലക്സി, രാജു കൃഷ്ണ   എന്നിവർ പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *