റേഷൻ ഓണക്കിറ്റ് ഇനിയും ലഭിക്കാത്തതായി പരാതി


Ad
 
ബീനാച്ചി : റേഷൻ കടകളിലൂടെ വിതരണം ചെയ്യുന്ന ഓണക്കിറ്റ് എല്ലാ ഉപഭോഗ്ത്താക്കൾക്കും ഇനിയും ലഭിച്ചിട്ടില്ലെന്ന പരാതി . കാർഡ് രജിസ്റ്റർ ചെയ്തിട്ടുള്ള റേഷൻ വിതരണ കേന്ദ്രത്തിൽ നിന്ന് മാത്രമേ കിറ്റ് ലഭിക്കൂ എന്നുള്ള മാനദണ്ഡം മുൻ നിൽക്കെ മറ്റു പ്രദേശങ്ങളിൽ ജോലിക്ക് പോവുന്നവരും മറ്റും പകുതി ലീവ് എടുത്ത് റേഷൻ വിതരണ കേന്ദ്രത്തിൽ എത്തുമ്പോൾ കിറ്റ് ഇല്ല എന്നതാണ് അറിയാൻ കഴിയുന്നത് . മുഴുവൻ ഉപഭോഗ്ത്താക്കൾക്കും ആവശ്യമായ കിറ്റ് ഇത് വരെയും റേഷൻ കടകളിൽ എത്തിയിട്ടില്ല എന്നതാണ് റേഷൻ കടയുടമകളുടെ വാദം .
പത്താം  തിയ്യതിക്ക് മുൻപ് കിറ്റ് ലഭിച്ചാൽ ഉപഭോഗ്ത്താക്കളെ വിവരം അറിയിക്കാം എന്നുള്ള കടയുടമ പറഞ്ഞത് പ്രകാരം കിറ്റ് ലഭിച്ചേക്കാം എന്നുള്ള വിശ്വാസത്തിലാണ് ഉപഭോഗ്ത്താക്കൾ.
അതേ സമയം ഇനി കിറ്റ് ലഭിക്കാതിരിക്കുമോ എന്ന ആശങ്കയും ഉപഭോഗ്ത്താക്കൾക്കുണ്ട്.
AdAd Ad

Leave a Reply

One thought on “റേഷൻ ഓണക്കിറ്റ് ഇനിയും ലഭിക്കാത്തതായി പരാതി”

  1. അവസാനമായി റേഷൻ വാങ്ങിയ കടയിൽ നിന്നും ഓണക്കിറ്റ് ലഭിക്കും. രജിസ്റ്റർ ചെയ്ത കടയിൽ തന്നെ പോകണമെന്നില്ല. തെറ്റായ വാർത്തകൾ കൊടുക്കാതെ ശരിയായ വാർത്തകൾ കൊടുത്ത് വായനക്കാരെ സഹായിക്കൂ…

Leave a Reply

Your email address will not be published. Required fields are marked *