April 20, 2024

വര്‍ഗീയതക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ ഇടതുപക്ഷത്തിനെ കഴിയൂ: എം.വി ശ്രേയാംസ്‌കുമാര്‍ എം.പി

0
കല്‍പ്പറ്റ: വര്‍ഗീയതക്കെതിരെയുള്ള പോരാട്ടം ശക്തമാക്കാന്‍ ഇടതുപക്ഷ ജനാധിമത്യ മുന്നണിക്കെ കഴിയുവെന്ന് നിയുക്ത രാജ്യസഭാ എം.പി എം.വി ശ്രേയാംസ്‌കുമാര്‍. ആ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തിപകാരാന്‍ തന്റെ എം.പി സ്ഥാനം വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. വയനാട് പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശ്രേയാംസ്‌കുമാര്‍. ഒരു മതത്തില്‍പ്പെട്ടവര്‍ക്ക് മാത്രമല്ല എല്ലാവര്‍ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ട്. അതില്‍ ഒരു വിട്ടുവീഴ്ചയുമില്ല. വര്‍ഗീയതക്കെതിരെ ശക്തമായ നിലപടാണ് എല്‍.ഡി.എഫ് സ്വീകരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസ് അങ്ങനെയല്ല. തങ്ങളുടെ പ്രവര്‍ത്തകര്‍ പകല്‍ കോണ്‍ഗ്രസും രാത്രി ബി.ജെ.പിയുമെന്ന് എ.കെ ആന്റണിക്ക് പോലും തുറന്ന് പറയേണ്ടിവന്നത് അതുകൊണ്ടാണ്. പരിസ്ഥിതി സംരക്ഷിക്കുന്നതിനൊപ്പം കര്‍ഷകന്റെ പ്രശ്നങ്ങളും പരിഹരിക്കപ്പെടണം. അതിന് സഹായകമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാവും. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ കരട് വിജ്ഞാപനം രണ്ട് ഭാഷകളില്‍ മാത്രമാണ് പ്രസിദ്ധീകരിച്ചത്. മുഴുവന്‍ പ്രാദേശിക ഭാഷകളിലും ഇറക്കണം. മനുഷ്യന്റെ മൗലീക അവകാശമായ വായു, വെള്ളം ഭൂമി എന്നിവ സംരക്ഷിച്ചു വേണം പുതിയ നയങ്ങള്‍ ആവിഷ്‌കരിക്കാനെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫ് വിട്ട ജോസ് കെ മാണി വിഭാഗം എല്‍.ഡി.എഫില്‍ വരുന്നതിനെ സ്വാഗതം ചെയ്യും. ജനതാദള്‍ എസ് ലയനവിഷയം  അടഞ്ഞ അധ്യായമല്ലെന്നും എല്‍.ജെ.ഡി സംസ്ഥാന പ്രസിഡന്റ് കൂടിയായ ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. 
എനിക്ക് രാഷ്ട്രീയം ഒരു പ്രൊഫഷനല്ല. സമൂഹത്തോടുള്ള കടമയാണ്. 
ഞാൻ ദേശീയ രാഷ്ട്രീയമല്ല ലക്ഷ്യമിടുന്നത്. , കേരളവും വയനാടുമാണ് എന്റെ നാട്. വീരേന്ദ്രകുമാറല്ല ഞാൻ. എന്റെ വ്യക്തിത്വത്തിൽ വളരാനാണ് അദ്ദേഹം എന്നെ വളർത്തിയത്. രണ്ടും വ്യത്യസ്തമായ വ്യക്തിത്വമാണ്. അദ്ദേഹത്തിലേക്ക് എത്താൻ  എനിക്ക് കഴിയില്ല. എനിക്ക് പരിമിതിയറിയാം. കുടിവെള്ളവും വായുവും പ്രശ്നമാകുമെന്ന് വീരേന്ദ്രകുമാർ പറഞ്ഞപ്പോൾ ആദ്യം ആരും വിശ്വസിച്ചില്ല. അദ്ദേഹത്തിന്റെ ദീർഘ വീക്ഷണവും വിസ്ഡവുമാണ്
അദ്ദേഹത്തെ കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. 
വയനാടിന് മെഡിക്കൽ കോളേജ് യാഥാർത്ഥ്യമാകണമെന്നാണ് നിലപാട് എന്നും 
ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.
വയനാട് പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുല്ല സ്വാഗതം പറഞ്ഞ ചടങ്ങില്‍ രതീഷ് വാസുദേവന്‍ നന്ദി പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *