റിസോഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്തുക : കെ ആർ ടി എ ധർണ്ണ നടത്തി

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

AdAd
മാനന്തവാടി:
സമഗ്ര ശിക്ഷ കേരളക്കു കീഴിൽ ഭിന്നശേഷി വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന റിസോഴ്സ് അധ്യാപകരെ സ്ഥിരപ്പെടുത്തുക,  എല്ലാ പൊതുവിദ്യാലയങ്ങളിലും സ്പെഷ്യൽ എഡ്യൂക്കേറ്റർ തസ്തിക സൃഷ്ടിക്കുക, കേന്ദ്ര വിദ്യാഭ്യാസ നയം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള റിസോഴ്സ് ടീച്ചേഴ്സ് അസോസിയേഷൻ വിവിധ കേന്ദ്രങ്ങളിൽ ധർണ നടത്തി.  മാനന്തവാടി ബി ആർ സി പരിസരത്ത് നടത്തിയ  ധർണ 
കെ.എസ്.ടി. എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി.എ  ദേവകി ഉദ്ഘാടനം ചെയ്തു,  ജില്ലാ ജോയിൻ സെക്രട്ടറി എം ടി മാത്യു അഭിവാദ്യങ്ങൾ അർപ്പിച്ച് സംസാരിച്ചു.      മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിസരത്ത് നടന്ന ധർണ കെ.എ.സ്.ടി.എ ഉപജില്ലാ സെക്രട്ടറി കെ അനൂപ് കുമാർ ഉദ്ഘാടനം ചെയ്തു കെ ആർ ടി എ  ജില്ലാ നേതാക്കളായ ഇബ്രാഹിം. എം,  ബിനേഷ്  വി.വി, റീന. കെ എന്നിവർ സംസാരിച്ചു.
AdAdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *