March 28, 2024

ലൈഫ് മിഷൻ: ഭവന സമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

0


ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കുന്ന ഭവന സമുച്ചയങ്ങളുടെ നിർമാണോദ്ഘാടനം   (വ്യാഴം) രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. 

ജില്ലയിലെ ആദ്യ ഭവന സമുച്ചയം പൂതാടി ഗ്രാമപഞ്ചായത്തിലെ ചെറുകുന്നിലാണ് ഒരുങ്ങുന്നത്.  പഞ്ചായത്തിൻ്റെ കൈവശമുള്ള 43.19 സെൻ്റ് സ്ഥലത്ത് നാല് നിലകളിലായി 42 പാർപ്പിട യൂണിറ്റുകളാണ് നിർമ്മിക്കുന്നത്. സമുച്ചയത്തിൽ അംഗനവാടി, വായനശാല, വയോജന  പരിപാലന കേന്ദ്രം, കോമൺ റൂം, സിഖ് റൂം, മാലിന്യ സംസ്കരണ കേന്ദ്രം, സൗരോർജ സംവിധാനം എന്നിവയും ഒരുങ്ങുന്നുണ്ട്. താഴെ നിലയിലെ രണ്ട് ഫ്ലാറ്റുകൾ ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്യും. 511.19  ഘന അടി വിസ്തൃതിയുള്ള ഓരോ ഫ്ളാറ്റും രണ്ട് ബെഡ്റൂമുകൾ, ഹാൾ, അടുക്കള, ടോയ്ലറ്റ്, ബാൽക്കണി എന്നിവ ഉൾപ്പെടുന്നതാണ്. പൂതാടി ഗ്രാമ പഞ്ചായത്തിൽ ഭൂരഹിതരായ ഭവനരഹിതരുടെ പട്ടികയിൽ 43  ഗുണഭോക്താക്കളുണ്ട്. ഇതിൽ ജനറല്‍ വിഭാഗത്തില്‍ 24  പേരും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 19  പേരുമാണ് ഉള്ളത്.  

662 ലക്ഷം രൂപയാണ് നിർമാണപ്രവർത്തിയുടെ  അടങ്കൽ തുക. ഇതിൽ ഭവന നിർമാണത്തിന് 555 ലക്ഷം രൂപയും അനുബന്ധ പ്രവർത്തിക്ക് 107 ലക്ഷം രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ഹൈദരാബാദ് ആസ്ഥാനമായ പെന്നാർ ഇൻഡസ്ട്രീസ് എന്ന കമ്പനിയാണ് ഭവന സമുച്ചയത്തിൻ്റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.

ലൈഫ് ഭവന പദ്ധതിയുടെ  മൂന്നാംഘട്ടത്തിൽ ഭൂരഹിത ഭവനരഹിത ഗുണഭോക്താക്കൾക്കുള്ള ഭവന സമുച്ചയങ്ങളാണ് നിർമ്മിച്ച് നൽകുന്നത്. ഒരു വർഷത്തിനകം 101 ഭവന സമുച്ചയങ്ങളുടെ നിർമ്മാണം പൂർത്തിയാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 29 സമുച്ചയങ്ങളുടെ നിർമ്മാണോദ്ഘാടനമാണ് വ്യാഴാഴ്ച  നടക്കുന്നത്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *