April 16, 2024

കിസാൻ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാടിച്ചിറ പോസ്റ്റോഫീസിലേക്ക് മാർച്ചും ധർണയും നടത്തി

0
Img 20200924 Wa0268.jpg
മുള്ളൻകൊല്ലി: മലബാർ വന്യജീവി സങ്കേതത്തിനു ചുറ്റും ബഫർ സോൺ പ്രഖ്യാപിക്കാനുള്ള നീക്കത്തിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറുക, കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുക, ബഹുരാഷ്ട്ര കുത്തകൾക്കു വേണ്ടി നടപ്പിലാക്കുന്ന കാർഷികോല്പന്ന വാണിജ്യ വ്യാപാരകരാർ, കർഷക കരാർ ബിൽ ,ആവശ്യസാധന ഭേദഗതി ബിൽ ,പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മുള്ളൻകൊല്ലി മണ്ഡലം കിസാൻ കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാടിച്ചിറ പോസ്റ്റോഫീസിലേക്ക് മാർച്ചും ധരണയും നടത്തി.ധർണ  കെ.പി.സി.സി സെക്രട്ടറി കെ.കെ എബ്രഹാം ഉദ്ഘാടനം ചെയുതു. രാജ്യത്തിൻ്റെ സമ്പദ്ഘടനയുടെ നട്ടെല്ലായ കർഷക സമൂഹത്തെ അവരുടെ മണ്ണിൽ നിന്ന് ആട്ടിപ്പായിക്കാനും, ആത്മഹത്യയിലേക്ക് തള്ളിവിടാനും, കേന്ദ്രസർക്കാർ കൊണ്ടുവന്ന കരിനിയമങ്ങൾ കാരണമാകുമെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് കെ.പി.സി.സി സെക്രട്ടറി കെ.കെ എബ്രഹാം മുന്നറിയിപ്പ് നൽകി. ബഹുരാഷ്ട്ര കുത്തകൾക്ക് വേണ്ടി കർഷക സമൂഹത്തെ നിത്യദുരിതത്തിലേക്ക് തള്ളിവിടുന്ന മനുഷ്യത്വരഹിത നടപടികളിൽ നിന്നും കേന്ദ്രസർക്കാർ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കിസാൻ കോൺഗ്രസ്സ് മണ്ഡലം പ്രസിഡൻ്റ് ഷിനോജ് കളപ്പുരയിൽ അദ്ധ്യക്ഷത വഹിച്ചു. കിസാൻ കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി അംഗം വി.ടി തോമസ്സ്  മുഖ്യപ്രഭാഷണം നടത്തി. വർഗ്ഗീസ് മുരിയൻ കാവിൽ, ഗിരിജാ കൃഷ്ണൻ, ജോയി വാഴയിൽ,സി.കെ ജോർജ്, സ്റ്റീഫൻ പുകുടി,ശിവരാമൻ പാറക്കുഴി, മാത്യു ഉണ്യാപ്പള്ളി, സി.ഡി തങ്കച്ചൻ, പി.എ പ്രകാശൻ, പി.കെ ജോസ്, ജോസ് കുഴിപ്പിൽ, മനോജ് കടുപ്പിൽ, ജയിംസ് വടക്കേക്കര, ബാബു പാണംപറമ്പിൽ, ഇടമല വെള്ളപ്പൻ, നടക്കുഴ ബേബി,മത്തായി പുഞ്ചക്കര, ജോയി മങ്ങാട്ടുകുന്നേൽ, ആൻ്റണി ചോലിക്കര, സുനിൽ ചെറ്റപ്പാലം എന്നിവർ പ്രസംഗിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *