May 8, 2024

പടിഞ്ഞാറത്തറ പൂഴിത്തോട് ബദൽ റോഡ് : കേന്ദ്ര നയത്തിൽ പ്രതിഷേധിച്ച് വഞ്ചനാദിനം ആചരിച്ചു

0
Img 20200924 Wa0195.jpg
           പൂഴിത്തോട് ബദൽ റോഡിന്റെ വനത്തിലൂടെയുള്ള 8.25K.M. ദൂരം റോഡ് നിർമ്മിക്കുന്നതിനാവശ്യമായ അനുമതി നൽകാത്ത കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയത്തിന്റെ നിഷേധാകത്മക നയത്തിൽ പ്രതിഷേധിച്ച് തറക്കല്ലിട്ട തിന്റെ 26ാം വാർഷിക ദിനമായ ഇന്നലെ രാത്രിയിൽ 10 മിനിട്ട് ലൈറ്റ് അണച്ച് മെഴുകുതിരി കത്തിച്ച് പടിഞ്ഞാറത്തറയിലെയും പ്രാന്തപ്രദേശങ്ങളിലെയും ജനങ്ങൾ വഞ്ചനാദിനമായി ആചരിച്ചു.കഴിഞ്ഞ 26 വർഷങ്ങൾക്കു ശേഷം ആദ്യമായാണ് ഈ റോഡ് യാഥാർത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് കേരളാ ഗവൺമെന്റിൽ നിന്ന് ഒരു അപേക്ഷയും, ഡി.പി.ആർ അടക്കമുള്ള മുഴുവൻ രേഖകളും കേന്ദ്രത്തിന് നൽകുന്നത് എന്നത് വളരെ ശ്രദ്ധേയമാണ്. താമരശ്ശേരി ചുരം നവീകരണത്തിനു കഴിഞ്ഞ വർഷം 2 ഏക്കർ വനഭൂമി സംസ്ഥാന ഗവൺമെന്റിന് നൽകിയതു പുതിയ എൻ.ഡി.എ ഗവൺമെന്റിൻ്റെ വികസന നയമാണ് സൂചിപ്പിക്കുന്നത്, എ.ൻ.ഡിഎ ഗവൺമെന്റ് വന്നതിനശേഷം ആദ്യമായാണ് സംസ്ഥാന ഗവൺമെൻറ് കേന്ദ്രത്തിന് അപേക്ഷ സമർപ്പിക്കുന്നത്. ബഹുമാനപ്പെട്ട  വയനാട് എം പി രാഹുൽ ഗാന്ധി വടകര എം.പി കെ.മുരളീധരൻ ,കേന്ദ്ര മന്ത്രി വി.മുരളീധരൻ, കൽപ്പറ്റ എംഎൽഎ സി.കെ ശശിന്ദ്രൻ എന്നിവർക്ക് ബദൽ റോഡ് വികസന സമിതി നിവേദനം നൽകി. സി.പി.എം,ബി.ജെ.പി ,കോൺഗ്രസ്സ് ,മുസ്ലീംലീഗ്, കേരളാ കോൺഗ്രസ്സ്, സി പി ഐ അടക്കമുള്ള എല്ലാ രാഷ്ട്രിയ കക്ഷികളും സാമൂഹ്യ പ്രവർത്തകരും മത സംഘടനാ നേതാക്കളും വർഷങ്ങളായി ഒറ്റക്കെട്ടായി ബദൽ റോഡിനായി മുറവിളി ഉയർത്തുന്നുണ്ട്. വഞ്ചനാദിനാചരണത്തിന് റോഡ് വികസന സമിതി ചെയർമാൻ കെ.എ ആന്റണി ,വൈസ് ചെയർമാൻ ജോസഫ് കാവലം, റ്റി.പി കുര്യക്കോസ്, അഡ്വ ജോർജ് വാതുപറമ്പിൽ, കെ.വി റജി, ടോമി മാത്യു ,ജോൺസൺ പി.യു, ലോറസ് കെ.ജെ,സിബി ജോൺ, ജിനിഷ് എളമ്പശ്ശേരി, ബിനോയ് ജോസഫ്, സതീഷ് പോൾ, ജോൺസൺ  തുടങ്ങിയവർ നേതൃത്വം നൽകി.അടുത്ത ഒക്‌ടോബർ രണ്ടിന് പടിഞ്ഞാത്തറയിൽ ജനകീയ സംഗമം നടത്തുന്നതാണെന്ന് നേതാക്കൾ അറിയിച്ചു. 
                                                                                    
                                                              
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *