ഗ്രാമ പഞ്ചായത്തുകൾ ഇൻ്റലിജൻസ് ഇ-ഗവേർണൻസിലേക്ക്

 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Ad
ജില്ലയിലെ 11 ഗ്രാമപഞ്ചായത്തുകളിൽ ഇൻ്റലിജൻസ് ഇ-ഗവേർണൻസ് നടപ്പിലാക്കുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ സേവനങ്ങൾ സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇൻ്റഗ്രേറ്റഡ് ലോക്കൽ ഗവേർണൻസ് മനേജ്മെൻ്റ് സിസ്റ്റം (ഐ.എൽ.ജി.എം.എസ്) നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം നാളെ  (തിങ്കൾ) രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിക്കും. തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിക്കും. പഞ്ചായത്ത്തലത്തിലും ഇതോടനുബന്ധിച്ച്  ചടങ്ങുകൾ നടത്തും.
സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ജില്ലയിലെ 11 പഞ്ചായത്തുകളിൽ പദ്ധതി നടപ്പാക്കുന്നത്. ജില്ലയിലെ എടവക, കോട്ടത്തറ, വൈത്തിരി, വെങ്ങപ്പള്ളി, മുള്ളൻകൊല്ലി, മീനങ്ങാടി, പൊഴുതന, തരിയോട്, മുട്ടിൽ, നൂൽപ്പുഴ, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി ആരംഭിക്കുന്നത്. സംസ്ഥാനത്തെ 150 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുക. ഇൻഫർമേഷൻ കേരള മിഷനാണ് സോഫ്റ്റ് വെയർ തയ്യാറാക്കിയത്. സംവിധാനം നടപ്പാകുന്നതോടെ പഞ്ചായത്തുകളിൽ നിന്നും ലഭിക്കുന്ന ഇരുന്നൂറിലധികം സേവനങ്ങളുമായി ബന്ധപ്പെട്ട അപേക്ഷകളും, പരാതികളും, അപ്പീലുകളും, നിർദേശങ്ങളും ഇനി മുതൽ ഓൺലൈനായി സമർപ്പിക്കാം. അപേക്ഷകൾ https://erp.lsgkerala.gov.in എന്ന വെബ്സൈറ്റ് മുഖാന്തരമാണ് സമർപ്പിക്കേണ്ടത്. നടപടി പൂർത്തിയാകുമ്പോൾ  അത് സംബന്ധിച്ച അറിയിപ്പ് എസ്.എം.എസ് ആയി അപേക്ഷകന് ലഭിക്കും.
AdAd AdAd
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *