August 11, 2026

വയനാട് ജില്ലയില്‍ 86 പേര്‍ക്ക് കൂടി കോവിഡ് : 84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ :132 പേര്‍ക്ക് രോഗമുക്തി

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (01.11.20) 86 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 132 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 2 പേര്‍ വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നുമായി എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7161 ആയി. 6274 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 50 മരണം. നിലവില്‍ 837 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 364 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
രോഗം സ്ഥിരീകരിച്ചവര്‍
മേപ്പാടി സ്വദേശികളായ 12 പേര്‍, മീനങ്ങാടി 11 പേര്‍,  അമ്പലവയല്‍ 10 പേര്‍,  കണിയാമ്പറ്റ 9 പേര്‍,  മൂപ്പൈനാട്,  പടിഞ്ഞാറത്തറ,  ബത്തേരി 5 പേര്‍ വീതം,  പനമരം 4 പേര്‍,  എടവക,  കല്‍പ്പറ്റ,  നൂല്‍പ്പുഴ,  വൈത്തിരി 3 പേര്‍ വീതം,  മുള്ളന്‍കൊല്ലി,  മുട്ടില്‍,  തവിഞ്ഞാല്‍ 2 പേര്‍ വീതം,  മാനന്തവാടി, പൂതാടി,  പൊഴുതന,  പുല്‍പ്പള്ളി,  വെള്ളമുണ്ട ഓരോരുത്തരും ആണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. ഇതില്‍ അഞ്ച് പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.
ഒക്ടോബര്‍ 25ന് കുവൈത്തില്‍ നിന്നും എത്തിയ മീനങ്ങാടി സ്വദേശിയും, ഒക്ടോബര്‍ 26ന് ഡല്‍ഹിയില്‍ നിന്നുമെത്തിയ മാനന്തവാടി സ്വദേശിയുമാണ് വിദേശത്തുനിന്നും ഇതര സംസ്ഥാനത്തുനിന്നും എത്തി രോഗബാധിതരായത്.
രോഗമുക്തി നേടിയവര്‍
ബത്തേരി 10 പേര്‍,  പടിഞ്ഞാറത്തറ 8 പേര്‍,  മുട്ടില്‍, മേപ്പാടി 6 പേര്‍ വീതം, തവിഞ്ഞാല്‍, അമ്പലവയല്‍ 5 പേര്‍ വീതം, നെന്മേനി, തിരുനെല്ലി,  പുല്‍പ്പള്ളി 4 പേര്‍ വീതം,  പൂതാടി,  മുള്ളന്‍കൊല്ലി,  മീനങ്ങാടി,  മൂപ്പൈനാട്  2 പേര്‍ വീതം, കണിയാമ്പറ്റ,  നൂല്‍പ്പുഴ,  എടവക,  കോട്ടത്തറ സ്വദേശികളായ ഓരോരുത്തരും ഓറിയന്റല്‍ സി.എഫ്.എല്‍. ടി.സിയില്‍ ചികിത്സയിലായിരുന്ന ആറു പേരും  ഒരു മലപ്പുറം സ്വദേശിയും രണ്ട് കോഴിക്കോട് സ്വദേശികളും ഒരു തമിഴ്‌നാട് സ്വദേശിയും രണ്ട് കര്‍ണാടക സ്വദേശികളും വീടുകളില്‍ ചികിത്സയിലായിരുന്ന 56 പേരും ആണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *