October 3, 2023

ധനകാര്യ സ്ഥാപനങ്ങൾക്ക് കർഷകരോട് ചിറ്റമ്മ നയം : എഫ്. ആർ.എഫ്. ലീഡ് ബാങ്കിന് മുമ്പിൽ ധർണ്ണ നടത്തി.

0
IMG-20201102-WA0199.jpg
കൽപ്പറ്റ. : ധനകാര്യ സ്ഥാപനങ്ങൾക്ക് കർഷകരോട് ചിറ്റമ്മ നയത്തിനെതിരെ  എഫ്. ആർ.എഫ്. ലീഡ് ബാങ്കിന് മുമ്പിൽ ധർണ്ണ നടത്തി. 

കർഷകരെ വേട്ടയാടൽ നിർത്തുക,  കുടിശിക വിതരണം ഉടൻ നടത്തുക  എന്നീ ആവശ്യങ്ങളുന്നയിച്ചാണ്  ഫാർമേഴ്സ് റിലീഫ് ഫോറം കൽപ്പറ്റ ലീഡ് ബാങ്കിനു മുന്നിൽ പ്രതിഷേധ ധർണ നടത്തിയത്. . എഫ് ആർ എഫ് സംസ്ഥാന കൺവീനർ എൻ. ജെ ചാക്കോ ധർണ്ണ ഉദ്ഘാടനം ചെയ്തു.

 ജില്ലാ കൺവീനർ എൻ എൻ മോഹനൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി എ ടി തോമസ്, ടി ഇബ്രാഹിം, മാനന്തവാടി താലൂക്ക് ചെയർമാൻ ഒ ആർ വിജയൻ, ജില്ലാ കമ്മിറ്റി മെമ്പർ പുരുഷു പനമരം എന്നിവർ സംസാരിച്ചു. ബാങ്കുകളുടെ കർഷകദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നും  2008 ൽ കർഷകർക്കായി  നീക്കിവെച്ച പണം കർഷകർക്ക് നൽകുക  എന്നീ ആവശ്യങ്ങളും   ധർണയിൽ ഉന്നയിച്ചു. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *