പുത്തുമല പുനരധിവാസം: ദുരന്തത്തിന് ഇരയായ 16 കുടുംബങ്ങള്‍ കലക്ട്രേറ്റില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു

കൽപ്പറ്റ:
പുത്തുമലയില്‍ ഉരുൾ പൊട്ടൽ ദുരന്തത്തിന് ഇരയായ 16 കുടുംബങ്ങള്‍ വയനാട് കലക്ട്രേറ്റില്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.
പുത്തുമല ദുരന്തം സര്‍ക്കാര്‍ സഹായം ലഭിക്കാത്ത കുടുംബങ്ങള്‍ കലക്ടേറ്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു. സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചില്ലങ്കില്‍ മേപ്പാടി പൂത്ത കൊല്ലിയിലെ പുനരധിവാസ പദ്ധതി പ്രദേശത്ത് കുടില്‍ കെട്ടി സമരം ആരംഭിക്കുമെന് മുസ്ലിം യുത്ത് ലീഗ് .
ഉരുള്‍പ്പൊട്ടലില്‍ വീട് നഷ്ടമായ നാല് കുടുംബങ്ങളും സ്ഥലം നഷ്ടമായ 12 പേരുമാണ് സമരം നടത്തുന്നത്. പുനരധിവാസ പദ്ധതിക്കായി ഏറ്റെടുത്ത പൂത്തക്കൊല്ലിയിലെ ഏഴ് ഏക്കര്‍ ഭൂമിയില്‍ 57 കുടുംബങ്ങള്‍ക്കാണ് വീട് നിര്‍മിക്കുന്നത്. ശേഷിക്കുന്ന ഭൂമിയില്‍ വീടോ സ്ഥലമോ അനുവദിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.



Leave a Reply