അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു.
ഫിഷറീസ് വകുപ്പില്‍ ജില്ലയിലെ സുഭിക്ഷകേരളം പദ്ധതിയിലേക്ക് കല്‍പ്പറ്റ, മുട്ടില്‍, കോട്ടത്തറ, പൊഴുതന, തിരുനെല്ലി, വെള്ളമുണ്ട, അമ്പലവയല്‍ എന്നീ ഗ്രാമപഞ്ചായത്ത്/മുന്‍സിപാലിറ്റിയിലേക്ക് അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികയില്‍ ഒരുവര്‍ഷകാലയളവിലേക്ക് താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ ഡിഗ്രി/ഡിഗ്രി സുവോളജി അല്ലെങ്കില്‍ ഏതെങ്കിലും ഫിഷറീസ് വിഷയത്തില്‍ വി.എച്ച്.എസ്.ഇ അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും 4 വര്‍ഷത്തില്‍ കുറയാത്ത അക്വാകള്‍ച്ചര്‍ മേഖലയിലെ പ്രവര്‍ത്തി പരിചയവും.
പ്രായപരിധി 20 നും 56 നും ഇടയിലായിരിക്കണം. തദ്ദേശീയരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ ഓണ്‍ലൈനായി നവംബര്‍ 6 നകം adfwyd@gmail.com എന്ന വിലാസത്തില്‍ സമര്‍പ്പിണം. ഫോണ്‍: 04936 293214



Leave a Reply