May 3, 2024

റേഡിയോ മലയാളം മൂന്നാം വാര്‍ഷികത്തിന് ഉജ്വല തുടക്കം

0
Img 20201101 Wa0415.jpg
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കുറഞ്ഞ കാലം കൊണ്ട് ഖത്തര്‍ മലയാളികളുടെ സ്വന്തം ചങ്ങായിയായി മാറിയ റേഡിയോ മലയാളം 98.6 എഫ്എം മൂന്നാം വാര്‍ഷികത്തിന് ഉജ്വല തുടക്കം. കോവിഡ് മഹമാരികാലത്ത് സ്തുത്യര്‍ഹമായ സേവനമനുഷ്ടിച്ച ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചുകൊണ്ടാണ് മൂന്നാഴ്ച നീണ്ടുനില്‍ക്കുന്ന ആഘോഷ പരിപാടികള്‍ തുടങ്ങിയത് എന്നത് റേഡിയോ ഉയര്‍ത്തിപ്പിടിക്കുന്ന സാമൂഹ്യ പ്രതിബദ്ധതയും മാനവികതയും അടയാളപ്പെടുത്തുന്നതായിരുന്നു.
റേഡിയോയുടെ മൂന്നാം വാര്‍ഷിക ദിനമായ 2020 ഒക്ടോബര്‍ 31 ന് സല്യൂട്ട് ഔര്‍ സേവ്യര്‍സ്' എന്ന ശീര്‍ഷകത്തില്‍ നടന്ന പരിപാടിയില്‍ വിവിധ ആരോഗ്യ പ്രവര്‍ത്തക കൂട്ടായ്മകള്‍ക്കുള്ള ബഹുമതികള്‍ കമ്മ്യൂണിറ്റി നേതാക്കളായ എ.പി. മണികണ്ഠന്‍ (ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ്), പി.എന്‍. ബാബുരാജ് (ഇന്ത്യന്‍ കമ്മ്യൂണിറ്റി ബെനവലന്റ് ഫോറം പ്രസിഡന്റ്), ഷറഫ് പി ഹമീദ് (ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്റര്‍ വൈസ് പ്രസിഡന്റ്), ഷെജി വലിയകത്ത് (ഇന്ത്യന്‍ ബിസിനസ് ആന്റ് പ്രൊഫഷണല്‍സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്) എന്നിവരാണ് വിതരണം ചെയ്തത്.
ഇന്ത്യന്‍ ഡോക്ടര്‍സ് ക്ലബ്, കേരള ഫാര്‍മസിസ്റ്റു ഫോറം ഖത്തര്‍, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് ഖത്തര്‍, യുണൈറ്റഡ് നഴ്സസ് ഓഫ് ഇന്ത്യ ഖത്തര്‍, ഇന്ത്യന്‍ ഫിസിയോതെറാപ്പി ഖത്തര്‍, ഒരുമ ഫ്രണ്ട്‌സ് സര്‍ക്കിള്‍ ഓഫ് ഹെല്‍ത്ത് കെയര്‍ വര്‍കേസ് എന്നിവര്‍ ആദരവ് ഏറ്റുവാങ്ങി.
വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 'ബിഗ് 3 ബൊണന്‍സ' എന്ന 3 ആഴ്ച നീണ്ടുനില്‍ക്കുന്ന കാമ്പെയ്നും അന്ന് ആരംഭിച്ചു.
റേഡിയോ മലയാളം ഡയറക്ടറും സി. ഇ. ഒ.യുമായ അന്‍വര്‍ ഹുസൈന്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ അബ്ദുറഹിമാന്‍ എന്നിവര്‍ പരിപാടിക്ക്് നേതൃത്വം നല്‍കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *