March 29, 2024

മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്‌സ് കേരളപ്പിറവി ആഘോഷിച്ചു

0
Img 20201102 Wa0197.jpg
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്‌സ് ഖത്തര്‍ ചാപ്റ്റര്‍ കേരളപ്പിറവി ആഘോഷിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ സൂം പ്ലാറ്റഫോം വഴിയാണ് ആഘോഷ പരിപാടികള്‍ നടന്നത്.
അറുപത്തിനാലാമത് കേരളപ്പിറവി ആഘോഷം നടത്തി.
മൈന്‍ഡ്ട്യൂണറും മോട്ടിവേഷണല്‍ ട്രെയിനറുമായ സിഎ റസാഖ് പരിപാടി ഉദ്ഘാടനം ചെയ്തു. കേരളം ഒരുമയുടേയും സ്‌നേഹത്തിന്റേയും പ്രതീകമാണെന്നും മണ്ണും മനുഷ്യനും തമ്മിലുള്ള സ്‌നേഹമാണ് മാനവരാശിയുടെ സമാധാനപരമായ ജീവിതത്തിന് ഏറ്റവും പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
പ്രശസ്ത ഗായകന്‍ അബ്ദുല്‍ മുത്തലിബ് മട്ടന്നൂര്‍ സംവിധാനം ചെയ്ത കേരളപിറവി ആസ്പദമാക്കിയുള്ള പുതിയ ഗാനം അദ്ദേഹം തന്നെ പാടി അവതരിപ്പിച്ചത് ആഘോഷത്തിന് മാറ്റുകൂട്ടി.മികച്ച വരികള്‍, വശ്യമായ ഈണം, ആകര്‍ഷകമായ അവതരണം എന്നിവയിലൂടെ സഹൃദയരുടെ മനം കവര്‍ന്നാണ് മൈന്റ് ട്യൂണ്‍ ഇക്കോവേവ്‌സിന്റെ ആസ്ഥാനഗായകനായ മുത്തലിബ് മട്ടന്നൂര്‍ ആഘോഷത്തിന്റെ പരിസരമൊരുക്കിയത്.
മൈന്‍ഡ്ട്യൂണ്‍ എക്കോ വേവ്‌സ് ഗ്ലോബല്‍ ഫിനാന്‍സ് സെക്രട്ടറിയും പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനുമായ അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, മുന്‍ ഖത്തര്‍ ചെയര്‍മാന്‍ ബഷീര്‍ വടകര, മൈന്‍ഡ്ട്യൂണ്‍ എക്കോ വേവ്‌സ് അംഗങ്ങളായ ബൈജു പി മൈക്കല്‍, മുനീര്‍ എം കെ, ബല്‍ക്കീസ് നാസര്‍, അബ്ദുല്ല പറമ്പില്‍, അന്‍സാര്‍ കെഎന്‍, മുഹമ്മദ് അലി, കെ, ബഷീര്‍ അഹമദ് , മിദ്ലാജ് തുടങ്ങിയവര്‍ സംസാരിച്ചു. യുവ ഗായിക യുസ്ന അബ്ദുല്ല കേരളത്തെക്കുറിച്ചുള്ള മനോമാഹരമായ ഗാനം അവതരിപ്പിച്ചു.
ഈ വര്‍ഷത്തെ കേരളപ്പിറവി സൂം പ്ലാറ്റ്‌ഫോം വഴി നടത്തിയത് കൊണ്ട് ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും മറ്റ് പ്രമുഖര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ചു.
മൈന്‍ഡ് ട്യൂണ് ഇക്കോ വേവ്‌സ് ഖത്തര്‍ ചെയര്‍മാന്‍ ജാഫര്‍ മുര്‍ചാണ്ടി അദ്ധ്യക്ഷത വഹിച്ചു. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി വിസി മഷൂദ് സ്വാഗതം പറഞ്ഞു. മൈന്‍ഡ്ട്യൂണ്‍ ഇക്കോവേവ്‌സ് ഖത്തര്‍ സെക്രട്ടറി അബ്ദുല്ല പൊയില്‍ പരിപാടി നിയന്ത്രിച്ചു.പരിപാടിയുടെ സാങ്കേതിക നിയന്ത്രണം ഷമീര്‍ പി.എച്ച് നിര്‍വഹിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *