June 16, 2026

ഗദ്ദിക മാസ്ക് തയ്യൽ പരിശീലന കേന്ദ്രം ആരംഭിച്ചു.

0
IMG-20201104-WA0193.jpg
By ന്യൂസ് വയനാട് ബ്യൂറോ
പട്ടികവർഗ വികസന വകുപ്പ് സംസ്ഥാനത്തെ മുഴുവൻ ആദിവാസി കുടുംബങ്ങൾക്കും മാസ്ക് നൽകുന്ന പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം വീവേഴ്സ് വില്ലേജുമായി സഹകരിച്ച് പട്ടികവർഗ യുവതികൾക്ക് മാസ്ക് തയ്ക്കുന്നതിന് പരിശീലനം നൽകി. വെള്ളമുണ്ട ക്രാഫ്റ്റ് സെന്ററിൽ വച്ച് നടന്ന പരിശീലനം മാനന്തവാടി എ.റ്റി.ഡി.ഒ . മനോജ് കെ.ജി ഉദ്ഘാടനം ചെയ്തു. ഗദ്ദിക എന്ന ബ്രാൻഡിൽ ആണ് മാസ്ക്കുകൾ  നിർമ്മിക്കുന്നത്. കുഞ്ഞോം ടി.ഇ.ഒ . എം.ജി. അനിൽ കുമാർ,  വിവേഴ്സ് വില്ലേജ് ഫൗണ്ടർ ശോഭാ വിശ്വനാഥ് എന്നിവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *