April 30, 2026

വയനാട് ജില്ലയില്‍ 151 പേര്‍ക്ക് കൂടി കോവിഡ് : · 87 പേര്‍ക്ക് രോഗമുക്തി : · 143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (04.11.20) 151 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 87 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 143 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 10 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 8 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7476 ആയി. 6516 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍ 905 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 391 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
*രോഗം സ്ഥിരീകരിച്ചവര്‍*
കണിയാമ്പറ്റ സ്വദേശികളായ 20 പേര്‍, മൂപ്പൈനാട് 16 പേര്‍, നെന്മേനി, പടിഞ്ഞാറത്തറ 11 പേര്‍ വീതം, മേപ്പാടി, എടവക 10 പേര്‍ വീതം, മുട്ടില്‍, ബത്തേരി 9 പേര്‍ വീതം, മീനങ്ങാടി 7 പേര്‍, കല്‍പ്പറ്റ, പനമരം, തവിഞ്ഞാല്‍, തിരുനെല്ലി  5 പേര്‍ വീതം, മാനന്തവാടി, കോട്ടത്തറ, വെള്ളമുണ്ട,  നൂല്‍പ്പുഴ 3 പേര്‍ വീതം, മുള്ളന്‍കൊല്ലി, പൊഴുതന 2 പേര്‍ വീതം, അമ്പലവയല്‍, പുല്‍പ്പള്ളി, വൈത്തിരി, തരിയോട് സ്വദേശികളായ ഓരോരുത്തരുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്. 
ഒക്ടോബര്‍ 29 ന് വന്ന് കല്‍പ്പറ്റ താമസിക്കുന്ന ബിഹാര്‍ സ്വദേശി, ബത്തേരി താമസിക്കുന്ന മൂന്ന് ബിഹാര്‍ സ്വദേശികള്‍, നവംബര്‍ രണ്ടിന് തമിഴ്‌നാട്ടില്‍നിന്ന് വന്ന മൂപ്പൈനാട് സ്വദേശി,  ഒക്ടോബര്‍ 19 ന് ഒറീസയില്‍ നിന്ന് വന്ന  നൂല്‍പ്പുഴ സ്വദേശി, ഒക്ടോബര്‍ 30 ന് തമിഴ്‌നാട്ടില്‍ നിന്ന് വന്ന പൂതാടി സ്വദേശി, ഒക്ടോബര്‍ 25 ന് അബുദാബിയില്‍ നിന്ന് വന്ന വൈത്തിരി സ്വദേശി എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും എത്തി രോഗബാധിതരായത്.
*87 പേര്‍ക്ക് രോഗമുക്തി*
മേപ്പാടി സ്വദേശികളായ 4 പേര്‍, തവിഞ്ഞാല്‍ 3 പേര്‍, പനമരം, നൂല്‍പ്പുഴ 2 പേര്‍ വീതം, എടവക, കണിയാമ്പറ്റ, കോട്ടത്തറ, മാനന്തവാടി, മുട്ടില്‍, അമ്പലവയല്‍, പൂതാടി സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ ചികിത്സയിലായിരുന്ന 69 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *