May 22, 2026

വയനാട്ടിൽ 114 പേര്‍ക്ക് കൂടി കോവിഡ് : 79 പേര്‍ക്ക് രോഗമുക്തി : 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ

0
By ന്യൂസ് വയനാട് ബ്യൂറോ
വയനാട് ജില്ലയില്‍ ഇന്ന് (05.11.20) 114 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 79 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തകന്‍ ഉള്‍പ്പെടെ 112 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 2 പേര്‍ ഇതര സംസ്ഥാനത്തു നിന്നും വിദേശത്തു നിന്നുമായി എത്തിയതാണ്.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7590 ആയി. 6595 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍ 940 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 420 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 
രോഗം സ്ഥിരീകരിച്ചവര്‍
വെള്ളമുണ്ട സ്വദേശികള്‍ 15, അമ്പലവയല്‍, ബത്തേരി സ്വദേശികള്‍ 11 പേര്‍ വീതം, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്  സ്വദേശികള്‍ 8 പേര്‍ വീതം,   മാനന്ത വാടി, കല്‍പ്പറ്റ   സ്വദേശികള്‍ 7 വീതം, കോട്ടത്തറ, മേപ്പാടി, തവിഞ്ഞാല്‍, വൈത്തിരി  സ്വദേശികളായ  6 പേര്‍  വീതം, എടവക, നെന്മേനി  സ്വദേശികള്‍  3 വീതം,   പനമരം, മീനങ്ങാടി   സ്വദേശികള്‍  2 വീതം, നൂല്‍പ്പുഴ, പൂതാടി, തിരുനെല്ലി  സ്വദേശികളായ  ഓരോരുത്തരും ആണ്  സമ്പര്‍ക്കത്തിലൂടെ  രോഗബാധിതരായത്. ഒക്ടോബര്‍  25 ന്  ഹൈദരാബാദില്‍  നിന്ന് വന്ന  മീനങ്ങാടി  സ്വദേശി, ഒക്ടോബര്‍  26 ന്  ഷാര്‍ജയില്‍ നിന്നു വന്ന  വെങ്ങപ്പള്ളി  സ്വദേശി  എന്നിവരാണ്  ഇതര സംസ്ഥാനത്തു നിന്നും  വിദേശത്തു  നിന്നും  എത്തി രോഗബാധിതരായത്.
*79 പേര്‍ക്ക് രോഗമുക്തി *
മേപ്പാടി  സ്വദേശികള്‍ 11, തവിഞ്ഞാല്‍, പനമരം  സ്വദേശികള്‍ 7 പേര്‍  വീതം, ബത്തേരി  സ്വദേശികള്‍ 6, കണിയാമ്പറ്റ  സ്വദേശികള്‍ 5, കല്‍പ്പറ്റ  സ്വദേശികള്‍ 4, വൈത്തിരി, മീനങ്ങാടി  സ്വദേശികള്‍ 3 പേര്‍  വീതം, അമ്പലവയല്‍, മുട്ടില്‍, തൊണ്ടര്‍നാട്  സ്വദേശികള്‍ 2 പേര്‍  വീതം, കോട്ടത്തറ, നെന്മേനി, എടവക, മാനന്തവാടി, നൂല്‍പ്പുഴ  സ്വദേശികളായ  ഓരോരുത്തരും,   ഓറിയന്റല്‍ സി.എഫ്. എല്‍.ടി.സിയില്‍ ചികിത്സയിലുള്ള ഒരാളും, മലപ്പുറം സ്വദേശികളായ 2 പേരും എറണാകുളം, കാസറഗോഡ്, കര്‍ണാടക  സ്വദേശികളായ ഓരോരുത്തരും വീടുകളില്‍ നിരീക്ഷണത്തിലുള്ള 16 പേരുമാണ് രോഗമുക്തി നേടിയത്.
.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *