സർക്കാരിനെതിരായ യു ഡി എഫ് ആരോപണങ്ങൾ സത്യസന്ധമെന്ന് തെളിഞ്ഞു: രമേശ് ചെന്നിത്തല

യു ഡി എഫ് നേതൃയോഗം ചേർന്നു. :
കല്പ്പറ്റ: സര്ക്കാരിനെതിരെ യു ഡി എഫ് ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും സത്യസന്ധമായിരുന്നുവെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തദ്ദേശസ്വയം ഭരണ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് വയനാട് ജില്ലാ യു ഡി എഫ് നേതൃയോഗം കല്പ്പറ്റയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു. അദ്ദേഹം. സര്ക്കാര് പാവപ്പെട്ട ജനങ്ങള്ക്ക് വേണ്ടിയല്ല പ്രവര്ത്തിച്ചത്. വിദേശ കുത്തകകളെ കേരളത്തിലേക്ക് കൊണ്ടുവന്ന് ലാഭക്കച്ചവടം നടത്താനായിരുന്നു. സി പി എം സംസ്ഥാനസെക്രട്ടറിയുടെ മകന് മയക്ക്മരുന്ന് കേസില് ഉള്‌പ്പെട്ട് മൂന്ന് കോടി രൂപ കൈമാറ്റം ചെയ്തുവെന്നതടക്കമുള്ള വിവരങ്ങള് ഇപ്പോള് പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പിണറായി വിജയന്റെ വലംകൈയ്യായി പ്രവര്ത്തിച്ചിരുന്ന ശിവശങ്കരൻ കോടിക്കണക്കിന് രൂപയുടെ അഴിമതിക്ക് ചുക്കാൻ പിടിച്ചിരുന്നയാളാണെന്നും തെളിഞ്ഞുകഴിഞ്ഞു. അദ്ദേഹത്തെ ഇത്രയും കാലം ന്യായീകരിച്ചുകൊണ്ടിരുന്ന മുഖ്യമന്ത്രി ഇപ്പോൾ തള്ളിപ്പറഞ്ഞ് രക്ഷപ്പെടാന് ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ അഡീഷണല് സെക്രട്ടറി സി എം രവീന്ദ്രനും ഇപ്പോള് കേസിൽ ഉള്‌പ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്ക് അല്പ്പമെങ്കിലും ധാര്മ്മിതയുണ്ടെങ്കിൽ രാജിവെച്ച് പുറത്തുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വയനാട് അടക്കമുള്ള പ്രദേശങ്ങൾ കഴിഞ്ഞ നാലവര്ഷമായി വികസനമുരടിപ്പിനെ അഭിമുഖീകരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചെയര്മാൻ പി പി എ കരീം അധ്യക്ഷനായിരുന്നു. കണ്വീനര് എന് ഡി അപ്പച്ചൻ സ്വാഗതം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. യു ഡി എഫ്, സംസ്ഥാന കൺവീനർ എം എം ഹസ്സൻ, , ഇ ടി മുഹമ്മദ് ബഷീർ, എം പി, പി ജെ ജോസഫ്, അനൂപ് ജേക്കബ്ബ്, എം സി മായിന്ഹാജി, ജോണി നെല്ലൂർ, , സി ഹരി, ഐ സി ബാലകൃഷ്ണന് എം എല് എ, അഡ്വ. ജൗഹര്, ടി കെ ഭൂപേഷ്, പി കെ അബൂബക്കർ, , എം സി സെബാസ്റ്റ്യൻ , പ്രവീണ് തങ്കപ്പന്, പൗലോസ് കുറുമ്പേമഠം, കെ കെ അഹമ്മദ്ഹാജി, എൻ. കെ റഷീദ്, ടി മുഹമ്മദ്, പടയന് മുഹമ്മദ്, കെ സി റോസക്കുട്ടിടീച്ചർ, , പി കെ ജയലക്ഷ്മി, വി എ കരീം, എന് കെ വര്ഗീസ്, ടി ജെ ഐസക്, കെ കെ അബ്രഹാം, എം എസ് വിശ്വനാഥൻ , പി വി ബാലചന്ദ്ര , പി പി ബഷീർ,, യഹ്യാഖാന് തലയ്ക്കല്, എം മുഹമ്മദ് ബഷീർ, സി മൊയ്തീന്കുട്ടി, റസാഖ് കല്പ്പറ്റ, വി എ മജീദ്, കെ വി പോക്കര്ഹാജി, കെ എല് പൗലോസ്, കെ കെ വിശ്വനാഥന്, കെ കെ ഗോപിനാഥന്മാസ്റ്റര്, ചിന്നമ്മജോസ്, കെ ബി നസീമ, എ പ്രഭാകരന്മാസ്റ്റർ, മംഗലശ്ശേരി മാധവന്മാസ്റ്റര്, എം എ ജോസഫ്, മോയിൻ കടവൻ , മാണിഫ്രാന്‌സിസ് എന്നിവർ സംസാരിച്ചു.



Leave a Reply