പട്ടിക വർഗക്കാർക്ക് പ്രത്യേക അദാലത്ത് നടത്തി
കൽപ്പറ്റ നിയോജക മണ്ഡല എം എൽ എയുടെ നേതൃത്വത്തിൽ വൈത്തിരി താലൂക്കിലെ പട്ടിക വര്‍ഗ്ഗ വിഭാഗങ്ങൾക്ക്
പട്ടിക വർഗ വികസന വകുപ്പിന്റെയും വയനാട് അക്ഷയ പ്രൊജക്ടിന്‍റെയും ആഭിമുഖ്യത്തിൽ റേഷന്‍കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ ലഭ്യമാക്കുന്നതിനായി താലൂക്ക് തലത്തില്‍ പ്രത്യേക അദാലത്ത് നടത്തി.
തദ്ദേശഭരണ സ്ഥാപനങ്ങളുടെയും പട്ടിക വര്‍ഗ്ഗ വകുപ്പിന്‍റെയും സഹകരണത്തോടെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടാണ് 11 പ്രദേശങ്ങളിലായി ക്യാമ്പ് നടത്തിയത്.
പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് അവരുടെ രേഖകള്‍ ഏകീകരിക്കുന്നതിനും , ആധാര്‍ ലഭിക്കുന്നതിനും, ലഭ്യമായവ തെറ്റു തിരുത്തുന്നതിനുമായി ജില്ലയിലെ മുഴുവന്‍ എസ് ടി പ്രമോട്ടര്‍മാരെയും കമ്മിറ്റഡ് സോഷ്യൽ വർക്കർമാരെയും ഉള്‍പ്പെടുത്തി ടെന്‍ഷന്‍ഫ്രീ ആധാര്‍ എൻറോൾമെൻ്റ് അപ്ഡേഷൻ പദ്ധതി ആവിഷ്ക്കരിച്ചിരുന്നു. രേഖകള്‍ ഇല്ലാത്തവര്‍ക്ക് ലഭ്യമാക്കുന്നതിനുളള നടപടികള്‍ സ്വീകരിച്ചു.
അദാലത്തിൽ
322 ആധാർ സേവനങ്ങളും, 227 റേഷൻ കാർഡ് സേവനങ്ങളുമാണ് അദാലത്തിൽ സ്വീകരിച്ചത്.



Leave a Reply