April 25, 2024

പേരുപോലെ പ്രകാശനവും ചായക്കടയില്‍ : മാധ്യമ പ്രവർത്തകൻ ഗിരീഷ് എ.എസിന്റെ ചായക്കട ചര്‍ച്ച.കോം പ്രകാശനം ചെയ്തു

0
Chayakkada.jpg


കല്‍പ്പറ്റ: കഥകള്‍ക്ക് വിഭവങ്ങളുടെ പേര്, കഥാസന്ദര്‍ഭങ്ങളിലെല്ലാം പ്രധാനയിടമായി മാറുന്നത് ചായക്കടകളും അവിടെ നടക്കുന്ന ചൂടന്‍ചര്‍ച്ചകളും, ഒടുവില്‍ പുസ്തകം പ്രകാശനം ചെയ്തതാവട്ടെ ചായക്കടയില്‍ വെച്ച് കട നടത്തിവരുന്ന യുവാക്കളും. കഴിഞ്ഞ ദിവസമാണ് കല്‍പ്പറ്റ വിജയ  പമ്പ് പരിസരത്ത് പ്രവര്‍ത്തിക്കുന്ന കെ.എല്‍ 12 തട്ടുകടയില്‍ വെച്ച് വ്യത്യസ്തമായൊരു പുസ്തക പ്രകാശന ചടങ്ങ് നടന്നത്. മാധ്യമപ്രവര്‍ത്തകനും, എഴുത്തുകാരനുമായ ഗിരീഷ് എ.എസിന്റെ അഞ്ചാമത് പുസ്തകമായ ചായക്കട ചര്‍ച്ച.കോം എന്ന കഥാസാമാഹാരമാണ് വയനാട് പ്രസ്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയിലെ തട്ടുകടയില്‍ വെച്ച് പ്രകാശനം ചെയ്തത്. പുസ്തകം തട്ടുകടയുടമകളായ യൂനസ്, ഷമീര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. ഗ്രാമപശ്ചാത്തലത്തില്‍ പഴയതും, പുതിയതുമായ കാലഘട്ടത്തെ കോര്‍ത്തിണക്കി കൊണ്ട് എഴുതിയ 12 കഥകളാണ് നീര്‍മാതളം പബ്ലിക്കേഷന്‍സ് പുറത്തിറക്കിയ ഈ പുസ്തകത്തിലുള്ളത്. ഓരോ കഥകളിലെയും പ്രധാനയിടമായി ചായക്കടകളും, അവിടെ നടക്കുന്ന ചൂടന്‍ചര്‍ച്ചകളും മാറുന്നതിനാലാണ് പുസ്തകത്തിന്റെ പ്രകാശനവും ചായക്കടയില്‍ വെച്ച് തന്നെ നടത്തിയത്. പുസ്തകത്തിലെ 11 കഥകളുടെയും പേരുകള്‍ വിവിധ വിഭവങ്ങളുടേതാണെന്ന മറ്റൊരു പ്രത്യേകത കൂടിയും ഈ സമാഹാരത്തിനുണ്ട്. കട്ടന്‍ചായ, ദോശ, ഓംലറ്റ്, ചിക്കന്‍ബിരിയാണി, ബീഫ് വരട്ടിയത്, പൊറോട്ട എന്നിങ്ങനെയുള്ള സമാഹാരത്തിലെ കഥകളുടെയെല്ലാം തന്നെ പ്രധാന പശ്ചാത്തലം ചായക്കടകളാണ്. മുട്ടില്‍ സ്വദേശിയായ നൗഷാദ് ഓണാട്ടാണ് പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത്. ഗ്രാമങ്ങളെല്ലാം ഒരേമുഖമാണെന്നും, അവിടെ ജീവിക്കുന്നവരുടെ മുഖഛായയില്‍ മാത്രമാണ് വ്യത്യസ്തതയുള്ളതെന്നും എഴുത്തുകാരന്‍ പറഞ്ഞുവെക്കുമ്പോള്‍, ഓരോ നാട്ടുമ്പുറവും സമ്പന്നമാക്കിയിരുന്ന നിരവധി കഥാപാത്രങ്ങളെ ഈ കഥകളില്‍ നിന്നും വായിച്ചെടുക്കാനാവും. ചായക്കടകള്‍ അറിവിന്റെയും സംവാദങ്ങളുടേയും കേന്ദ്രമായിരുന്ന ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നും, അത്തരം ഇടങ്ങള്‍ പതിയെ പതിയെ അന്യമാവുകയാണെന്ന ഓര്‍മ്മപ്പെടുത്തലും സമാഹാരത്തിലെ കഥകള്‍ പകര്‍ന്നുനല്‍കുന്നുണ്ട്. മുറിവുകള്‍ക്കുമുണ്ട് അതിന്റേതായ ന്യായങ്ങള്‍, ജ്വാലമുഖി, മൗനമെഴുതിയ മിഴികള്‍, മല്ലികാമിത്രമണ്ഡപം എന്നിവയാണ് ഗിരീഷിന്റെ മറ്റ് കൃതികള്‍. ഇതിനകം നിരവധി അംഗീകാരങ്ങളും ഈ യുവഎഴുത്തുകാരന് ലഭിച്ചിട്ടുണ്ട്. പരിപാടിക്ക് പ്രസ്‌ക്ലബ്ബ് സെക്രട്ടറി നിസാം കെ അബ്ദുല്ല, ട്രഷറര്‍ അനീഷ്, കെ.എസ് ശ്രീജിത്ത്, മുസ്തഫ കെ.എസ്, കെ അജിത്കുമാര്‍, ജോമോന്‍ ജോസഫ് നേതൃത്വം നല്‍കി
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *