ബോർഡർ ഫെസിലിറ്റി കോവിഡ് സെൻ്ററിൽ പരിശോധനയില്ല :നൂറ് കണക്കിന് യാത്രക്കാർ അതിർത്തി കടക്കുന്നു

കാട്ടിക്കുളം:
ബോർഡർ ഫെസിലിറ്റി കോവിഡ് സെൻ്ററിൽ പരിശോധനയില്ല .നൂറ് കണക്കിന് യാത്രക്കാർ അതിർത്തി കടക്കുന്നു . തോൽപെട്ടി അതിർത്തി ചെക്ക് പോസ്റ്റിൽ ബോർഡർ കോവിഡ് ഫെസിലിറ്റി സെൻ്റർ പ്രവർത്തനം തുടങ്ങിയ ശേഷം ഒരു ദിവസം കോവിഡ് ടെസ്റ്റ് നടത്തിയെങ്കിലും തുടർന്ന് ഒരു പരിശോധനയും ഇല്ല . നിലവിൽ എക്സൈസും പോലീസും വരുന്ന ആളുകളുടെ റെജിസ്ട്രേഷൻ ചെയ്യുന്നുണ്ട്. ഇവർ ചെയ്യുന്ന അതേ ജോലി തന്നെയാണ് ബോർഡർ ഫെസിലിറ്റിയിൽ ചെയ്യുന്നത് .ബത്തേരി മുത്തങ്ങയിൽ പരിശോധനയ്ക്ക് തയ്യാറാകാത്ത ആയിരകണക്കിന് വാഹനങ്ങളിൽ യാത്രക്കാരാണ് രാത്രിയും പകലുമായി തോൽപെട്ടി വഴി കർണാടകയിൽ നിന്ന് അതിർത്തി കടക്കുന്നത്. എക്സൈസിൻ്റെ അധികം ജീവനക്കാർ ഇല്ലാത്തതും അതിർത്തിയിൽ ബുധിമുട്ട് ശൃഷ്ടിക്കുന്നുണ്ട് . ലക്ഷങ്ങൾ മുടക്കി കോവിഡ് സെൻ്റർ തുടങ്ങിയിട്ട്
പ്രത്യേക പ്രയോജനമൊന്നുമില്ല.
വാഹന പരിശോധനയിൽ ഉദ്യോഗസ്ഥർ ചെയ്യുന്ന ജോലി തന്നെയാണ് ഇവിടെ നടക്കുന്നത്. ദിനം തോറും കോവിഡ് രോഗികൾ കൂടുമ്പോൾ ഒരു പരിശോധന യില്ലാതെയാണ് പാസ് മാത്രം എടുത്ത് ആളുകൾ അതിർത്തി കടക്കുന്നത്
പ്രതികൂലമാവുകയാണ് .



Leave a Reply