May 22, 2026

ഉന്നത വിജയം കരസ്ഥമാക്കിയവരെ വയനാട്” ബധിര ഫെഡറേഷൻ ആദരിച്ചു.

0
IMG-20201110-WA0221.jpg
By ന്യൂസ് വയനാട് ബ്യൂറോ
വയനാട്” ബധിര ഫെഡറേഷന്റെ നേതൃത്വത്തിൽ പൂമല സെയിന്റ് റോസല്ലോസ് സ്പീച്ച് ആന്റ് ഹിയറിംഗ് സ്കൂളിൽ ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ മുഹമ്മദ് ഹർഹാൻ, വിഷ്ണു കെ. എന്നിവർക്ക് കാഷ് അവാർഡും ഉപഹാരവും നൽകി.  കൂടാതെ  സ്കൂളിൽ ദീർഘകാലം പ്രധാന്യാപികയായി സേവനം അനുഷ്ഠിച്ച് 2020 മെയ് മാസത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച സിസ്റ്റർ ഹെലന് വയനാട് ബധിര ഹെഡറേഷന്റെ ആദരവും യാത്രയയപ്പും നൽകി. വരും നാളുകളിൽ ബധിര വിദ്യാർത്ഥികളുടെ പഠനത്തൊടൊപ്പം സമൂഹത്തിന്റെ മുഖ്യധാരയിലേയ്ക്ക് കൊണ്ടുവരുന്നതിനും ബധിര ഫെഡറേഷന്റെ നേതൃത്വത്തിൽ വിപുലമായ പരിപാടികൾ നടത്തി വരുന്നു. അതിനായി സ്കൂൾ അധികൃതരുമായി ചർച്ച നടത്തിയിട്ടുണ്ട്. സംഘടനയ്ക്ക് വേണ്ടി വൈസ് ചെയർമാൻ  നജീം കടയ്ക്കൽ, പ്രസിഡണ്ട് മധുസൂധനൻ എ.കെ, ജനറൽ സെക്രട്ടറി വിനോദ് ജോസഫ് മറ്റ് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *