April 25, 2024

ശിശുദിന വാരാഘോഷം: കുട്ടികള്‍ക്ക് മത്സരം

0
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചേര്‍ന്ന് ശിശുദിന വാരാഘോഷത്തിന്റെ ഭാഗമായി ബോജ ഫെസ്റ്റ് (വര്‍ണ്ണോല്‍സവം) എന്ന പേരില്‍ ജില്ലയിലെ കുട്ടികള്‍ക്കായി വിവിധ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. ആശംസാ കാര്‍ഡ് നിര്‍മ്മാണം, ആംഗ്യപ്പാട്ട് മത്സരം, കത്തെഴുത്ത് മത്സരം, പ്രച്ഛന്നവേഷ മത്സരം, ഡയറിക്കുറിപ്പ്, പോസ്റ്റര്‍ അടിക്കുറിപ്പ്, ചിത്ര നിരൂപണം, പ്രസംഗ മത്സരം, എഫക്ടീവ് ക്ലിക്ക്, വണ്‍ ക്ലിക്ക്, ഫോക്കസ് ഫോര്‍ ടാലന്റ്, കുട്ടിവര, ഫ്രം ദ ഫീല്‍ തുടങ്ങിയവയിലാണ് മത്സരം.
ജില്ലയിലെ വിവധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ 10 വയസ്സുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വേണ്ടിയുള്ളതാണ് ആശംസാ കാര്‍ഡ് നിര്‍മ്മാണ മത്സരം.''സ്‌നേഹപൂര്‍വ്വം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് '' എന്ന ആശംസാകാര്‍ഡുകള്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പി.ഒ, വയനാട്, പിന്‍ 673591 എന്ന വിലാസത്തില്‍ 2020 നവംബര്‍ 16 ന് വൈകുന്നേരം 5 മണിക്ക് മുന്‍പായി ലഭിക്കണം.
ജില്ലയിലെ 5 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി നടത്തുന്ന ആംഗ്യപ്പാട്ട് മത്സരത്തില്‍ 3 മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ bojafest2020@gmail.com എന്ന വിലാസത്തില്‍ നവംബര്‍ 14 ന് വൈകുന്നേരം 5 നകം അയക്കണം. 8 മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികള്‍ക്കും 13 മുതല്‍ 15 വരെയുള്ള കുട്ടികള്‍ക്കും വേണ്ടിയുള്ളതാണ് കത്തെഴുത്ത് മത്സരം. ലോക്ഡൗണ്‍ വിശേഷങ്ങള്‍  കുട്ടികള്‍ക്ക് ചാച്ചാജിയ്ക്ക് കത്തു മുഖേന പങ്കുവയ്ക്കാം. കത്തുകള്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെ കാര്യാലയം, ജവഹര്‍ ബാലവികാസ് ഭവന്‍, മീനങ്ങാടി പി.ഒ, വയനാട്, പിന്‍ 673591 എന്ന വിലാസത്തില്‍  നവംബര്‍ 16 ന് വൈകുന്നേരം 5 നകം ലഭിക്കണം. 
ജില്ലയിലെ ഹോളി ഇന്‍ഫന്റ് മേരി ഫൗണ്ട്ലിംഗ് ഹോമില്‍ കുട്ടികള്‍ക്കൊപ്പം ഒരു ദിനം.  3 മുതല്‍ 6 വയസ്സുവരെയുള്ള കുട്ടികള്‍ക്കും 7 മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ക്കും പ്രച്ഛന്ന വേഷമത്‌സരം സംഘടിപ്പിക്കുന്നു. ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ 13 മുതല്‍ 15 വയസ്സുവരെയുള്ള   കുട്ടികള്‍ക്കും 16 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കും വേണ്ടിയുള്ള ഡയറിക്കുറുപ്പ് മത്സരം. 14.11.2020 തിയതിയിലെ ഡയറിക്കുറിപ്പ് എഴുതി bojafest2020@gmail.com എന്ന വിലാസത്തില്‍ നവംബര്‍ 16 ന് വൈകുന്നേരം 5 നകം സമര്‍പ്പിക്കണം. 10 മുതല്‍ 13 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 'കുട്ടിത്തം' എന്ന വിഷയത്തിലും 14 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് 'സമൂഹവും കുട്ടികളും' എന്ന വിഷയത്തിലുമാണ് പോസ്റ്റര്‍ അടിക്കുറിപ്പ് മത്സരം. അടിക്കുറിപ്പ് തയ്യാറാക്കി  bojafest2020@gmail.com എന്ന വിലാസത്തില്‍  നവംബര്‍ 17 ന് വൈകുന്നേരം 5 നകം സമര്‍പ്പിക്കണം. 
15 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നല്‍കുന്ന ചിത്രം വിലയിരുത്തി നിശ്ചിത സമയത്തിനുള്ളില്‍ നിരൂപണം തയ്യാറാക്കണം. പങ്കെടുക്കുന്ന കുട്ടികള്‍  8129747504 എന്ന നമ്പറില്‍  നവംബര്‍ 15 ന് വൈകുന്നേരം 5 നകം വാട്സ് അപ്പ് മുഖേന രജിസ്റ്റര്‍ ചെയ്യണം. 
12 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി നടത്തുന്ന  ഓണ്‍ലൈന്‍ പ്രസംഗമല്‍സരത്തില്‍ 'എന്റെ അദ്ധ്യാപകര്‍' എന്ന വിഷയത്തില്‍ ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള പ്രസംഗം വീഡിയോയില്‍ പകര്‍ത്തി bojafest2020@gmail.com എന്ന വിലാസത്തില്‍ 2020 നവംബര്‍ 19 ന് വൈകുന്നേരം 5 നകം സമര്‍പ്പിക്കണം.
എഫക്ടീവ് ക്ലിക്ക് മത്സരത്തില്‍ ജില്ലയിലെ 10 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ഒരു മിനുട്ട് ദൈര്‍ഘ്യമുള്ള 'എന്റെ വീടും പരിസരവും' എന്ന വിഷയത്തില്‍ ഒരു വീഡിയോ എടുത്ത് bojafest2020@gmail.com എന്ന വിലാസത്തില്‍ 2020 നവംബര്‍ 19 ന് വൈകുന്നേരം 5 നകം സമര്‍പ്പിക്കണം.
 വണ്‍ ക്ലിക്ക് മത്സരത്തില്‍ ജില്ലയിലെ 10 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വീട്ടിലെ പാഴ് വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഉപയോഗ്യ യോഗ്യമായ വസ്തുക്കളുടെ ഫോട്ടോ എടുത്ത് bojafest2020@gmail.com എന്ന വിലാസത്തില്‍ 2020 നവംബര്‍ 19 ന് വൈകുന്നേരം 5 നകം സമര്‍പ്പിക്കണം.  
ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ 10 മുതല്‍ 15 വയസ്സുവരെയുള്ള കുട്ടികള്‍ക്കും 16 മുതല്‍ 18 വരെയുള്ള കുട്ടികള്‍ക്കും കഥാരചന (വേനല്‍ മഴ), കവിതാരചന (പൂവും പൂമ്പാറ്റയും) മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. രചനകള്‍ bojafest2020@gmail.com എന്ന വിലാസത്തില്‍ 2020 നവംബര്‍ 20 ന് വൈകുന്നേരം 5 നകം സമര്‍പ്പിക്കണം.
ജില്ലയിലെ വിവിധ ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ 3 മുതല്‍ 10 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് ചിത്രരചന, പെയ്ന്റിംഗ് (അവരവരുടെ ഇഷ്ടത്തിനനുസരിച്ച്) മത്സരം, 11 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് കൊളാഷ് മത്സരം (കൊറോണയ്ക്ക് മുന്‍പും ശേഷവും) എന്നിവ സംഘടിപ്പിക്കുന്നു. തയ്യാറാക്കിയ രചനകള്‍ bojafest2020@gmail.com എന്ന വിലാസത്തില്‍ 2020 നവംബര്‍ 20 ന് വൈകുന്നേരം 5 നകം സമര്‍പ്പിക്കണം.12 മുതല്‍ 18 വയസ്സുവരെയുള്ള കുട്ടികള്‍ക്കായി 'കറുപ്പും വെളുപ്പും' എന്ന വിഷയത്തില്‍ നടത്തുന്ന ഫോട്ടോഗ്രഫി മത്സരത്തില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ bojafest2020@gmail.com എന്ന വിലാസത്തില്‍ 2020 നവംബര്‍ 20 ന് വൈകുന്നേരം 5 നകം സമര്‍പ്പിക്കണം. ഫോണ്‍: 04936-246098.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *