May 22, 2026

വയനാട്ടിൽ 112 പേര്‍ക്ക് കൂടി കോവിഡ് : 135 പേര്‍ക്ക് രോഗമുക്തി : 106 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

0
By ന്യൂസ് വയനാട് ബ്യൂറോ

വയനാട് ജില്ലയില്‍ ഇന്ന് (10.11.20) 112 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 135 പേര്‍ രോഗമുക്തി നേടി. 106 പേർക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. 6 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും എത്തിയതാണ്. ഒരാളുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 8137 ആയി. 7179 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 55 മരണം. നിലവില്‍ 903 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 458 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്.

രോഗം സ്ഥിരീകരിച്ചവര്‍

കണിയാമ്പറ്റ സ്വദേശികളായ 20 പേർ, മുട്ടിൽ, പനമരം 11 പേർ വീതം, വൈത്തിരി 10  പേർ, പടിഞ്ഞാറത്തറ 9  പേർ, മേപ്പാടി 8 പേർ, നൂൽപ്പുഴ 7  പേർ, മാനന്തവാടി, വെള്ളമുണ്ട 6 പേർ വീതം ,പൊഴുതന 4 പേർ, കൽപ്പറ്റ, പുൽപ്പള്ളി, ബത്തേരി 3  പേർ വീതം, എടവക 2 പേർ, അമ്പലവയൽ, മീനങ്ങാടി, തിരുനെല്ലി സ്വദേശികളായ ഓരോരുത്തരുമാണ് സമ്പർക്കത്തിലൂടെ രോഗബാധിതരായത്.

ഒക്ടോബർ 29ന് ബാംഗ്ലൂരിൽ നിന്ന് വന്ന  മേപ്പാടി സ്വദേശിയായ ആരോഗ്യ പ്രവർത്തകൻ, ഒക്ടോബർ 31ന് ഗുജറാത്തിൽ നിന്ന് വന്ന മുട്ടിൽ സ്വദേശികളായ രണ്ടുപേർ,  നവംബർ മൂന്നിന് ബാംഗ്ലൂരിൽ നിന്ന് വന്ന വെങ്ങപ്പള്ളി സ്വദേശി, നവംബർ ഒന്നിന് ഗോവയിൽനിന്ന് വന്ന പടിഞ്ഞാറത്തറ സ്വദേശികളായ രണ്ടു പേരുമാണ് ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന് രോഗബാധിതരായത്.

135 പേര്‍ക്ക് രോഗമുക്തി

പടിഞ്ഞാറത്തറ സ്വദേശികളായ 14 പേർ, മേപ്പാടി, എടവക സ്വദേശികളായ 9 പേർ വീതം, മീനങ്ങാടി, വെങ്ങപ്പള്ളി 8 പേർ വീതം, ബത്തേരി 7 പേർ, മുട്ടിൽ 6 പേർ, കണിയാമ്പറ്റ 5 പേർ, അമ്പലവയൽ, തവിഞ്ഞാൽ, വെള്ളമുണ്ട, പനമരം 4 പേർ വീതം, മാനന്തവാടി, പൊഴുതന 3 പേർ വീതം, മൂപ്പൈനാട്, പൂതാടി 2 പേർ വീതം, കൽപ്പറ്റ, നൂൽപ്പുഴ, മുള്ളൻകൊല്ലി, നെന്മേനി, തൊണ്ടർനാട്, പുൽപ്പള്ളി സ്വദേശികളായ ഓരോരുത്തരും വൈത്തിരി ഓറിയൻ്റൽ സി.എഫ്.എൽ.ടി.സിയിൽ ചികിത്സയിലുള്ള രണ്ടുപേരും, ഒരു  എറണാകുളം സ്വദേശിയും,  വീടുകളിൽ ചികിത്സയിലായിരുന്ന 34 പേരുമാണ് രോഗം ഭേദമായി ഡിസ്ചാർജ് ആയത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *