തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ വിഭജനം യു.ഡി.എഫ് പൂര്‍ത്തിയാക്കി
കല്‍പ്പറ്റ: തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പില്‍ വയനാട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ വിഭജനം യു.ഡി.എഫ് പൂര്‍ത്തിയാക്കിയതായി ചെയര്‍മാന്‍ പി.പി.എ കരീം, കണ്‍വീനര്‍ എന്‍.ഡി അപ്പച്ചന്‍ എന്നിവര്‍ അറിയിച്ചു. ആകെയുള്ള പതിനാറ് ഡിവിഷനുകളില്‍ കോണ്‍ഗ്രസ് പത്തും, മുസ്‌ലിംലീഗ് അഞ്ചും, കേരളാ കോണ്‍ഗ്രസ് ഒരു ഡിവിഷനിലും മത്സരിക്കും. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി, മുട്ടില്‍, അമ്പലവയല്‍, ചീരാല്‍, പൊഴുതന, തോമാട്ടുച്ചാല്‍, തവിഞ്ഞാല്‍, തിരുനെല്ലി, എടവക ഡിവിഷനുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും. വെളളമുണ്ട, പടിഞ്ഞാറത്തറ, കണിയാമ്പറ്റ, പനമരം, മേപ്പാടി ഡിവിഷനുകളില്‍ മുസ്‌ലിംലീഗും, മീനങ്ങാടി ഡിവിഷനില്‍ കേരളാ കോണ്‍ഗ്രസും മത്സരിക്കും. ജില്ലയിലെ മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലേയും സീറ്റു വിഭജനം പൂര്‍ത്തിയായി. ബ്ലോക്ക് പഞ്ചായത്തുകളിലേത് പൂര്‍ത്തിയായി വരുന്നതായും യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചു



Leave a Reply