12-ാംമത് കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് നവംബര്‍ 14,15 തിയതികളില്‍
12-ാംമത്കേരള വെറ്ററിനറി സയന്‍സ് കോണ്‍ഗ്രസ് നവംബര്‍ 14,15
തീയതികളില്‍ നടത്തുന്നു. ഇതിന്‍റെ ഉദ്ഘാടനം തിരുവനന്തപുരത്തെ
വെറ്ററിനേറിയന്‍സ് ബില്‍ഡിങ്ങില്‍ വച്ച് ഇന്ന് രാവിലെ 10.30 ന് ഇന്‍ഡ്യന്‍
വെറ്ററിനറി അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. കെ.കെ.തോമസിന്‍റെ അദ്ധ്യക്ഷതയില്‍
നടക്കുന്ന യോഗത്തില്‍ കേരളാ മുഖ്യമന്ത്രി . പിണറായി വിജയന്‍
ഓണ്‍ലൈനായി ഉദ്ഘാടനം നടത്തുന്നു. മൃഗസംരക്ഷണ, ക്ഷീരവികസന,
വനംവന്യജീവി വകുപ്പ് മന്ത്രി. അഡ്വ. കെ.രാജു മുഖ്യാതിഥിയായി സയന്‍സ്
കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതായിരിക്കും. ഗവ.
ഓഫ് ഇന്‍ഡ്യ ജോയിന്‍റ് സെക്രട്ടറി ഉപമന്യു ബാസു, മൃഗസംരക്ഷണ
ക്ഷീരവികസന സെക്രട്ടറി. ടിങ്കു ബിശ്വാസ് ഐ.എ.എസ്, കേരള വെറ്ററിനറി ആന്‍റ്
അനിമല്‍ സയന്‍സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ എം.ആര്‍ ശശീന്ദ്രനാഥ്,
മൃഗസംരക്ഷണ ഡയറക്ടര്‍ ഡോ. കെ.എം. ദിലീപ് എന്നിവര്‍ ചടങ്ങില്‍
സന്നിഹിതരായിരിക്കും. നിലവിലെ ആഗോള സാഹചര്യത്തില്‍ പക്ഷി
മൃഗാദികളിലെ രോഗപ്രതിരാധ മാര്‍ഗ്ഗങ്ങള്‍ വികസിപ്പിച്ചെടുക്കുക എന്നിവയാണ് പ്രധാന ചർച്ചകൾ.



Leave a Reply