April 26, 2024

ജസ്റ്റിൻ ബേബി സ്ഥാനമൊഴിഞ്ഞു :എ. ജോണി സി.പി.എം. പനമരം ഏരിയാ സെക്രട്ടറി

0
1605349531382.jpg
മാനന്തവാടി: സി പി എം പനമരം ഏരിയാ കമ്മിറ്റി സെക്രട്ടറിയായി എ ജോണിയെ തിരഞ്ഞെടുത്തു.  ഇന്ന്  നടന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് ജോണിയെ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുത്തത്.  നിലവിലെ സെക്രട്ടറി ജസ്റ്റിൻ ബേബി ജില്ലാ പഞ്ചായത്തിലേക്ക്  എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാലാണ് സ്ഥാനമൊഴിഞ്ഞത്. കഴിഞ്ഞ 28 വർഷമായി പനമരം ഏരിയാ കമ്മിറ്റി അംഗമാണ് എ ജോണി . വെള്ളമുണ്ട ഒഴുക്കൻമൂല ആനികുഴിയിൽ പരേതനായ ഐപ്പിന്റെ  മകനായ എ  ജോണി  നിലവിൽ വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗമായിരുന്നു. മുൻപ് വയനാട് ജില്ലാ പഞ്ചായത്ത് അംഗവും ആയിട്ടുണ്ട്. കർഷകസംഘം,  കർഷക തൊഴിലാളി യൂണിയൻ  തുടങ്ങിയവയുടെയും ഭാരവാഹിത്വങ്ങൾ  വഹിച്ചിട്ടുണ്ട്. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *