April 20, 2024

പഴം – പച്ചക്കറി അടിസ്ഥാന വില : സംഭരണം ആരംഭിച്ചു.

0
കേരള ഫാം ഫ്രഷ് പഴം – പച്ചക്കറി അടിസ്ഥാന വില പദ്ധതിയുടെ ഭാഗമായി വി.എഫ്.പി.സി.കെ വയനാട് പഴം പച്ചക്കറി സംഭരണം ആരംഭിച്ചു. മുട്ടിൽ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന വി.എഫ്.പി.സി.കെ സ്വാശ്രയ കർഷക സമിതിയിലാണ് സംഭരണത്തിന് തുടക്കമിട്ടത്.  
ജില്ലയിൽ വിവിധ ഭാഗങ്ങളിലായി പ്രവർത്തിക്കുന്ന 14  സ്വാശ്രയ കർഷകൾ വഴിയാണ് പഴം പച്ചക്കറി സംഭരണം നടത്തുന്നത്. അടിസ്ഥാന വില പ്രഖ്യാപിച്ച 16 ഉത്പന്നങ്ങളുടെ വിപണന വില അടിസ്ഥാന വിലയിൽ താഴെ വരുന്ന ദിവസങ്ങളിൽ ജില്ലയിൽ കൃഷി വകുപ്പ്  തിരഞ്ഞെടുത്തിട്ടുള്ള 18 വിപണന കേന്ദ്രങ്ങളിൽ കർഷകർക്ക് ഉത്പന്നങ്ങൾ എത്തിക്കാവുന്നതാണ്.    ഇതിനായി ജില്ലയിലെ 14 വി.എഫ്.പി.സി.കെ സ്വാശ്രയ കർഷക വിപണികളെയാണ് നോഡൽ വിപണികളായി തിരഞ്ഞെടുത്തിട്ടുള്ളത്. ഇത് കൂടാതെ ഹോർട്ടികോർപ് സംഭരണ കേന്ദ്രം, കൃഷി വകുപ്പിന്റെ സംഭരണ കേന്ദ്രങ്ങൾ എന്നിവ വഴിയും കർഷകർക്ക് ഉത്പന്നങ്ങളുടെ വിപണനം നടത്താം. അടിസ്ഥാന വിലയേക്കാൾ കുറഞ്ഞ വിലക്ക് ഉത്പന്നങ്ങൾ വിപണനം നടക്കുമ്പോൾ വില വ്യത്യാസം കൃഷി വകുപ്പ് വഴി കർഷകരുടെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നതാണ്. ഇതിനായി കർഷകർ  കൃഷി വകുപ്പിന്റെ എയിംസ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് കൃഷി വിവരങ്ങൾ നൽകണം.
പരിപാടിയിൽ വി.എഫ്.പി.സി.കെ ജില്ലാ മാനേജർ വിശ്വനാഥൻ, അസിസ്റ്റന്റ് മാനേജർ പ്രിയ രാജ്, മുട്ടിൽ സ്വാശ്രയ കർഷക സമിതി പ്രസിഡന്റ് റസാഖ് തുടങ്ങിയവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *