മാരക മയക്കുമരുന്നുമായി നാലംഗ സംഘം അറസ്റ്റില്‍

കല്‍പ്പറ്റ: മുട്ടിലില്‍ മാരക മയക്കുമരുന്നുമായി നാലംഗ സംഘത്തെ പിടികൂടി. കല്‍പ്പറ്റ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും സംഘവും പുലര്‍ച്ചെ നടത്തിയ പട്രോളിംഗിലാണ് പ്രതികളെ പിടികൂടിയത്.മലപ്പുറം പുളിക്കല്‍ പള്ളിക്കല്‍ ബസാര്‍ മക്കക്കാട്ടു വീട്ടില്‍ മുര്‍ഷിദ് (26), കോഴിക്കോട് ചെലവൂര്‍ മായനാട് തയ്യില്‍ വീട്ടില്‍ ഫാസില്‍ (26), മലപ്പുറം കൊണ്ടോട്ടി കാക്കഞ്ചേരി വടക്കേക്ക് വീട്ടില്‍ മുഹമ്മദ് ഷാഫി (36), മലപ്പുറം പള്ളിക്കല്‍ പള്ളിബസാര്‍ കുന്നപ്പള്ളി വീട്ടില്‍ അബ്ദുല്‍ റസാഖ് (32) എന്നിവരെയാണ് പിടികൂടിയത്. 3 ഗ്രാം എം.ഡി.എം എ കൈവശം വെച്ച കുറ്റത്തിന് നാല് പേരെയും അറസ്റ്റ് ചെയ്തു. ഇവര്‍ സഞ്ചരിച്ച വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.



Leave a Reply