തേനീച്ച വളര്‍ത്തലില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു

മാനന്തവാടി : വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നബാര്‍ഡിന്‍റെ സാമ്പത്തിക സഹായത്തോടെ തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിലെ പൊർലോം നീര്‍ത്തട പ്രദേശത്ത് നടപ്പിലാക്കി വരുന്ന കെ.എഫ്.ഡബ്ലു സോയില്‍ പ്രൊജക്ടിന്‍റെ ഭാഗമായി തേനീച്ച വളര്‍ത്തലില്‍ പരിശീലന പരിപാടി സംഘടിപ്പിച്ചു. പൊർലോം സാംസ്‌കാരിക നിലയത്തിൽ വെച്ച് നടന്ന പരിശീലന പരിപാടി വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യട്ടീവ് ഡയറക്ടര്‍ ഫാ. പോള്‍ കൂട്ടാല ഉദ്ഘാടനം ചെയ്തു. നീര്‍ത്തട വികസന പദ്ധതി പ്രസിഡന്റ് എൻ.എസ്.ബെന്നി അദ്ധ്യക്ഷത വഹിച്ചു. വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി അസോസിയേറ്റ് ഡയറക്ടർ റെവ.ഫാ.ജിനോജ് പാലത്തടത്തിൽ,പ്രോഗ്രാം ഓഫീസര്‍ ജോസ് പി.എ, നീര്‍ത്തട കമ്മിറ്റി കൺവീനർ വി. ടി. അനിൽകുമാർ എന്നിവര്‍ സംസാരിച്ചു. സംസ്ഥാനത്ത് ഏറ്റവും നല്ല തേനീച്ച കര്‍ഷകനുള്ള അവാര്‍ഡ് ജേതാവും ഇടുക്കി ഹൈറേഞ്ച് ഹണി പ്രൊഡ്യൂസര്‍ കമ്പനി മാനേജിംഗ് ഡയറക്ടറുമായ വി. കെ രാജു ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. പരിശീലനത്തില്‍ പങ്കെടുത്ത 50 കര്‍ഷകര്‍ക്കും 5 തേനീച്ചപെട്ടികള്‍ വീതം വിതരണം ചെയ്യുന്നതാണെന്ന് വയനാട് സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഡയറക്ടര്‍ .ഫാ.പോള്‍ കൂട്ടാല അറിയിച്ചു.



Leave a Reply