May 2, 2024

പ്രൊബേഷന്‍ വാരാഘോഷത്തിന് തുടക്കം; ഡിസംബര്‍ 4 വരെ വിപുലമായ പരിപാടികള്‍

0


ജില്ലാ പ്രൊബേഷന്‍ ഓഫീസും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായി നടത്തുന്ന നേര്‍ദിശ 2020 പ്രൊബേഷന്‍ വാരാഘോഷ പരിപാടിക്ക് ജില്ലയില്‍ തുടക്കം. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ ജന്മദിനമായ നവംബര്‍ 15 നാണ് പ്രൊബേഷന്‍ ദിനമായി ആചരിക്കുന്നത്. തുടര്‍ന്ന് ഡിസംബര്‍ 4 വരെ പ്രൊബേഷന്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ നടക്കും.

വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ സെഷന്‍സ് ജഡ്ജ് എ. ഹാരിസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. സബ് ജഡ്ജും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയുമായ കെ. രാജേഷ് അധ്യക്ഷത വഹിച്ചു. പ്രൊബേഷന്‍ നിയമത്തെ കുറിച്ചും സാമൂഹ്യ പ്രതിരോധ മേഖലയിലെ പദ്ധതികളെ കുറിച്ചും ജില്ലാ പ്രൊബേഷന്‍ ഓഫീസ് തയ്യാറാക്കിയ ശബ്ദരേഖയുടെ പ്രകാശനം കോഴിക്കോട് നോര്‍ത്ത് സോണ്‍ ജോയിന്റ് എക്‌സൈസ് കമ്മീഷണര്‍ പി.കെ. സുരേഷ് നിര്‍വഹിച്ചു. പ്രൊബേഷന്‍ നിയമവും നേര്‍വഴി പദ്ധതിയും വിഷയത്തില്‍ മലപ്പുറം ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍  സമീര്‍ മച്ചിങ്ങല്‍ ക്ലാസെടുത്തു.

ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷന്‍ കെ.ടി. സുലോചന, കോഴിക്കോട് ഉത്തര മേഖല റീജിയണല്‍ വെല്‍ഫെയര്‍ ഓഫീസര്‍  കെ.വി. മുകേഷ്,  ജില്ലാ ജയില്‍ സൂപ്രണ്ട് കെ. അശോകന്‍, വൈത്തിരി സബ് ജയില്‍ സ്‌പെഷ്യല്‍ സൂപ്രണ്ട് അഖില്‍ രാജ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍
അഷ്‌റഫ് കാവില്‍ സ്വാഗതവും ജില്ലാ പ്രൊബേഷന്‍ അസിസ്റ്റന്റ് പി. മുഹമ്മദ് അജ്മല്‍ നന്ദിയും പറഞ്ഞു. ജുഡീഷ്യല്‍ ഓഫീസര്‍മാര്‍, കോടതി ജീവനക്കാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പാരാ ലീഗല്‍ വളണ്ടിയര്‍മാര്‍, ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ തുടങ്ങിയവര്‍ ഓണ്‍ലൈന്‍ സെമിനാറില്‍ പങ്കെടുത്തു.

ഇന്ന് (നവംബര്‍ 16) വൈകീട്ട് 3 ന് നടക്കുന്ന വെബിനാര്‍ ജില്ലാ പൊലീസ് മേധാവി ജി. പൂങ്കുഴലി ഉദ്ഘാടനം ചെയ്യും. പ്രൊബേഷന്‍ നിയമ നിര്‍വഹണത്തില്‍ പൊലീസ് ഉദ്യോഗസ്ഥരുടെ പങ്ക് എന്ന വിഷയത്തില്‍ ജില്ലാ പ്രൊബേഷന്‍ ഓഫീസര്‍ അശ്‌റഫ് കാവില്‍ ക്ലാസെടുക്കും. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരായ പൊലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.

നല്ല നടപ്പ് ഉള്‍പ്പെടെയുള്ള സാമൂഹ്യ പ്രതിരോധ സംവിധാനങ്ങള്‍ ശക്തമാക്കി സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ കുറയ്ക്കുകയും സര്‍ക്കാര്‍ പദ്ധതികളെ സംബന്ധിച്ച് പൊതു ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയുമാണ്
പ്രൊബേഷന്‍ ദിനാഘോഷം കൊണ്ട് ലക്ഷ്യമിടുന്നത്. സമൂഹത്തില്‍  കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതിനും നിസ്സാര തെറ്റുകള്‍ ചെയ്തവര്‍ വലിയ കുറ്റവാളികളായി മാറാതിരിക്കാനും, ജയിലുകളില്‍ തടവുകാരുടെ എണ്ണം വര്‍ധിക്കാതിരിക്കാനും പ്രൊബേഷന്‍ സംവിധാനം സഹായകമാവും.

വാരാഘോഷത്തോടനുബന്ധിച്ച് വിവിധ വിഷയങ്ങളില്‍ ഓണ്‍ലൈന്‍ സെമിനാറുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ മത്സരങ്ങളും സംഘടിപ്പിക്കും. പ്രൊബേഷന്‍ നിയമവും നേര്‍വഴി പദ്ധതിയും, കുറ്റകൃത്യങ്ങള്‍ കുറയ്ക്കുന്നതില്‍ വിദ്യാര്‍ത്ഥി സമൂഹത്തിന്റെ പങ്ക്,  സാമൂഹിക പ്രതിരോധവും യുവാക്കളും, നേര്‍വഴി പദ്ധതിയും പൊതുജന പങ്കാളിത്തവും തുടങ്ങിയ വിഷയങ്ങളില്‍ നാഷണല്‍ സര്‍വീസ് സ്‌കീം, കുടുംബശ്രീ, നെഹ്‌റു യുവകേന്ദ്ര, ജനത ലൈബ്രറി കരണി, റേഡിയോ മാറ്റൊലി, കല്‍പ്പറ്റ ബാര്‍ അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ച് ഓണ്‍ലൈന്‍ സെമിനാറുകള്‍ നടക്കും.

വാരാഘോഷത്തിന്റെ ഭാഗമായി പോസ്റ്റര്‍ ക്യാമ്പയിന്‍, സര്‍ഗ്ഗദീപ്തി, വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ സാഹിത്യ മത്സരം, ഓഡിയോ പ്രകാശനം, കൈപ്പുസ്തക വിതരണം, റേഡിയോ ലൈവ്, സോഷ്യല്‍ മീഡിയ പ്രചാരണം, വി.ആര്‍. കൃഷ്ണയ്യര്‍ അനുസ്മരണം തുടങ്ങിയവയും നടക്കും. 
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *