April 20, 2024

വെള്ളമുണ്ടയിൽ യു.ഡി.എഫ് മുഴുവൻ സീറ്റിലും സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

0
Img 20201115 Wa0369.jpg
മാനന്തവാടി : വെള്ളമുണ്ടയിൽ മുഴുവൻ സീറ്റിലും യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ഞായറാഴ്ച വൈകുന്നേരം വെള്ളമുണ്ട എട്ടേ നാലിൽ  നടന്ന ചടങ്ങിലാണ് യു.ഡി.എഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആകെ ഉള്ള 21 വാർഡുകളിൽ 12 ഇടത്ത് മുസ്ലിംലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കും . ബാക്കിയുള്ള വാർഡ് മുഴുവൻ സീറ്റുകളിലും കോൺഗ്രസ് സ്ഥാനാർഥികൾ ആണ് മത്സരിക്കുക. വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് സ്ഥാനാർഥികൾ
 ആത്തിക്കാബായി ( വാർഡ് 1-കണ്ടെത്തു വയൽ ,
 പുഷ്പപ്രസാദ് ( വാർഡ്  2 – വെള്ളമുണ്ട),
.സാഹിറ കുനിങ്ങാരത്ത് (വാർഡ്  3  പഴഞ്ചന്) ,
അനൂപ് പി.സി. ( വാർഡ് 4 മടത്തും കുനി ),
.  ഇസ്മായിൽ കാരക്കണ്ടി ( വാർഡ് 5 വെള്ളമുണ്ട എട്ടേ നാൽ),
മോയി കട്ടയാട് ( വാർഡ് 6 കട്ടയാട് ),
 ബീപാത്തു ടീച്ചർ  (വാർഡ് 8 തരുവണ ) ,
. സൗദ നൗഷാദ് (വാർഡ്  9 പീച്ചംങ്കോട്)
റംല മുഹമ്മദ്‌ (വാർഡ് 10 കെല്ലൂർ),
  കെ. കെ. സി. മൈമൂന( വാർഡ് 13  മഴുവന്നൂർ),
, നിസാർ കൊടക്കാട് ( വാർഡ് 15 പുലിക്കാട്), 
 കൊടുവേരി അമ്മദ് ( വാർഡ് 16 – ചെറുകര) എന്നിവിടങ്ങളിലാണ് മുസ്ലിം ലീഗ് സ്ഥാനാർഥികളെ നിർത്തിയിട്ടുള്ളത്.
പുഷ്പലത എൻ.കെ (വാർഡ് 7 കോക്കടവ് ) ഫ്രാൻസിസ് പൂമറ്റം (വാർഡ് 11 കൊമ്മയാട് )പി. പി. ജോർജ് (വാർഡ് 12 കരിങ്ങാരി), അജിത ടീച്ചർ (വാർഡ് 14 പാലിയാണ), ലതിക എം (വാർഡ് 17 ഒഴുക്കൻ മൂല) , ഉമേഷ് വാളിപ്ലാക്കൽ (വാർഡ് 18 മൊതക്കര ), ടി കെ മമ്മൂട്ടി (വാർഡ് 19 വാരാമ്പറ്റ ), അംബിക ഉണ്ണി (വാർഡ് 20 നാരോക്കാവ് ), ഷൈജി ഷിബു( വാർഡ് 21 പുളിഞ്ഞാൽ ) എന്നിവിടങ്ങളിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്.
യുഡിഎഫ് പഞ്ചായത്ത് കൺവെൻഷൻ അഡ്വക്കറ്റ് എം വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി ചെയർമാൻ സി പി മൊയ്തു അധ്യക്ഷത വഹിച്ചു . കെ.ജെ.  പൈലി സ്ഥാനാർഥി പ്രഖ്യാപനം നടത്തി.  വി.വി. ബാലൻ, പി. മുഹമ്മദ്, സി. അന്ത്രു ഹാജി,   പി.കെ. അമീൻ,  തുടങ്ങിയവർ പ്രസംഗിച്ചു. 
വെള്ളമുണ്ട എട്ടേ നാലിൽ വാർഡ്  തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം കൈപ്പാണി  ഇബ്രാഹിം നിർവഹിച്ചു. യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ സി പി മൊയ്തു, കൺവീനർ വി.വി. ബാലൻ, പി.സി. ഇബ്രാഹിം ഹാജി, എ.സി. മായൻ., കെ.ജെ. പൈലി. തുടങ്ങിയവർ സംബന്ധിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *